UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഐഐ സമ്മര്‍ദ്ദം: ചെല്‍സിയ മാനിംഗിന്റെ ഫെലോഷിപ്പ് ഹാര്‍വാഡ് റദ്ദാക്കി

“ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും ഫെലോഷിപ്പ് റദ്ദായ ആദ്യ ട്രാന്‍സജന്‍ഡര്‍ എന്ന ബഹുമതി ലഭിച്ചു. സിഐഎയുടെ സമ്മര്‍ദ്ദത്തില്‍ അവര്‍ എന്നെ അരികിലാക്കി” എന്ന് ചെല്‍സിയ ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ചാരസംഘടന സിഐഎ യുടെ സമ്മര്‍ദ്ദത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ ചെല്‍സിയ മാനിംഗിന്‍റെ ഫെലോഷിപ്പ്, ഹാര്‍വാഡ് സര്‍വകലാശാല റദ്ദാക്കിയതായി റിപ്പോര്‍ട്ട്. യുഎസ് കരസേന ഉദ്യോഗസ്ഥയായ ചെല്‍സിയ രഹസ്യാന്വേഷണ വിവരം ചോര്‍ത്തിയതിന്റെ പേരില്‍ ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു. കാന്‍സാസിലെ യുഎസ് സൈനിക ജയിലില്‍ നിന്നും മേയിലാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. യുഎസിന്റെ അതീവ രഹസ്യം ചെല്‍സിയ വിക്കിലീക്കിന് കൈമാറിയെന്നാണ് അവര്‍ക്കെതിരായ കുറ്റം. യുഎസിന്റെ ചരിത്രത്തിലേറ്റവും വലിയ വിവരചോര്‍ച്ചയായിട്ടാണിതിനെ വിശേഷിപ്പിക്കുന്നത്. 29 വയസുളള ചെല്‍സിയക്ക് സര്‍വകലാശാല നല്‍കിയ ഫെലോഷിപ്പ് വെളളിയാഴ്ച പിന്‍വലിക്കുകയായിരുന്നു.

ചെല്‍സിയയെ വിസിറ്റിംഗ് ഫെലോ ആക്കാന്‍ തിരുമാനിച്ചുവെന്നും അവര്‍ക്ക് ഫോറത്തില്‍ സംസാരിക്കാമെന്നും ഹാര്‍വാഡിലെ കെന്നഡി സ്‌കൂള്‍ ഓഫ് ഗെവണ്‍മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഫോറത്തില്‍ സംസാരിക്കാനുളള അവസരവും അവര്‍ക്കുണ്ടെന്ന് സര്‍വ്വകലാശാല അധികൃതര്‍ പ്രഖ്യാപിച്ചു.

എന്നാല്‍, ”ചെല്‍സിയ മാന്നിനെ വിസിറ്റിങ് ഫെലോ ആക്കി നിശ്ചയിച്ചത് ഒരു അബദ്ധം പറ്റിയതാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നതായി” സ്‌കൂള്‍ വക്താവ് എലമാന്‍ഡ്രോഫ് വിശദീകരിച്ചു. സിഐഎ ഡയരക്ടര്‍ മൈക്ക് പോംപിയോ ചെല്‍സിയ അമേരിക്കന്‍ ശത്രുവാണെന്ന് വ്യാഴാഴ്ച പ്രസ്താവിച്ചതിനെതുടര്‍ന്നാണ് സര്‍വ്വകലാശാല ചെല്‍സിയയുടെ ഫെലോഷിപ്പ് റദ്ദാക്കിയത്.

സിഐഎ ഡയരക്ടര്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് എഴുതി കത്തില്‍ ഇങ്ങനെ പറയുന്നു:

”ഹാര്‍വാഡ് സര്‍വ്വകാലശാല ചെല്‌സിയക്ക് ഫെലോഷിപ്പ് നല്‍കാന്‍ തിരുമാനിച്ചത് അംഗീകരിച്ച് വിശ്വാസ വഞ്ചന നടത്താന്‍ സിഐഎ യിലെ സ്ത്രീകളേയും പുരുഷന്‍ മാരേയും അനുവദിക്കാന്‍ എന്റെ ചുമതലയും മനസാക്ഷിയും അനുവദിക്കുന്നില്ല”

“ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും ഫെലോഷിപ്പ് റദ്ദായ ആദ്യ ട്രാന്‍സജന്‍ഡര്‍ എന്ന ബഹുമതി ലഭിച്ചു. സിഐഎയുടെ സമ്മര്‍ദ്ദത്തില്‍ അവര്‍ എന്നെ അരികിലാക്കി” എന്ന് ചെല്‍സിയ ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍