UPDATES

വിദേശം

ഗുദരതിക്ക് ജയിലിലായ അൻവർ ഇബ്രാഹിമിന് മോചനം; രാഷ്ട്രീയ പകപോക്കലിന് ഇരയായി തടവറയിൽ കഴിഞ്ഞത് 3 വർഷം

പകതാൻ ഹാരപാൻ സഖ്യത്തിന്റെ നേതാവായി നജീബ് റസാക്കിന്റെ ദുർഭരണത്തിനെതിരെ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയതോടെയാണ് അൻവർ ഇബ്രാഹിം ലക്ഷ്യം വെക്കപ്പെട്ടത്.

മലേഷ്യയിൽ പുതുതായി അധികാരത്തിലേറിയ സഖ്യകക്ഷി പകതാൻ ഹാരപാൻ തങ്ങളുടെ ആദ്യത്തെ കർത്തവ്യം പൂർത്തിയാക്കി. മുൻ പ്രധാനമന്ത്രി നജിബ് റസാക്കിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയായി 2015ൽ ജയിലിലടയ്ക്കപ്പെട്ട അൻവർ ഇബ്രാഹിമിനെ മോചിപ്പിച്ചു. പുതിയ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ഇടപെടലിനെ തുടർന്നാണിത്. ആധുനികത മലേഷ്യയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാതിർ നയിച്ച സഖ്യമാണ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയത്.

ഗുദരതി നടത്തിയെന്നായിരുന്നു അൻവർ ഇബ്രാഹിമിനെതിരായ ആരോപണം. ഒരു പുരുഷസുഹൃത്തുമായി ഗുദരതിയിലേർപ്പെട്ടെന്ന ആരോപണത്തെ നജീബ് നിഷേധിച്ചെങ്കിലും ശാസ്ത്രായ തെളിവുകൾ ഹാജരാക്കാൻ സര്‍ക്കാരിന് കഴിഞ്ഞു. അന്‍വറിന്റെ ശരീരസ്രവങ്ങളായിരുന്നു പ്രധാന തെളിവ്. എന്നാൽ ജയിലിൽ കഴിഞ്ഞ കാലയളവിൽ അതിക്രൂരമായി മർദ്ദിക്കപ്പെട്ട അൻവറിൽ നിന്ന് ശരീരസ്രവങ്ങൾ കുത്തിയെടുത്തതാകാമെന്ന് ആരോപണങ്ങളുയർന്നിരുന്നു.

പകതാൻ ഹാരപാൻ സഖ്യത്തിന്റെ നേതാവായി നജീബ് റസാക്കിന്റെ ദുർഭരണത്തിനെതിരെ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയതോടെയാണ് അൻവർ ഇബ്രാഹിം ലക്ഷ്യം വെക്കപ്പെട്ടത്.

92കാരനായ മഹാതിർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം അൻവർ ഇബ്രാഹിമിന് മാപ്പ് ലഭിക്കാനുള്ള വഴികൾ അധികാരം ലഭിച്ചയുടൻ തന്നെ തേടുകയായിരുന്നു. മലേഷ്യൻ രാജകുടുംബം അൻവറിന് മാപ്പു നൽകി. (എഴുതപ്പെട്ട ഭരണഘടനയിൽ രാജകുടുംബത്തിന് പ്രത്യേക അധികാരങ്ങളുള്ള ജനാധിപത്യ വ്യവസ്ഥയാണ് മലേഷ്യയിലേത്.)

അസുഖങ്ങളെത്തുടർന്ന് പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ നിന്നാണ് മോചിതനായ അൻവർ ഇബ്രാഹിം പുറത്തുവന്നത്. ക്ഷീണിതനായിരുന്നെങ്കിലും ആഹ്ലാദവാനായിരുന്നു അൻവർ. തന്നെ ജയിലിലാക്കിയ നജിബ് റസാഖിനോട് പക പുലർത്തുകയില്ലെന്ന് വ്യക്തമാക്കിയ അൻവർ പക്ഷെ, നജിബ് നടത്തിയ അഴിമതികൾക്ക് ജനങ്ങളോട് മറുപടി പറയേണ്ടതായി വരുമെന്നും വിശദീകരിച്ചു.

പ്രതിപക്ഷ സഖ്യം തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലേറിയ ഉടനെ മുൻ പ്രധാനമന്ത്രി നജിബ് റസാക്ക് ഇന്തോനീഷ്യയിലേക്ക് കടക്കാൻ ശ്രമം നടത്തിയിരുന്നു. ഇത് ഇമിഗ്രേഷൻ മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍