UPDATES

പുരാതന റോമൻ നഗരത്തിൽ നിന്ന് ജീനിയണിഞ്ഞ കുതിരകളുടെ അവശിഷ്ടങ്ങൾ ഉദ്ഘനനം ചെയ്തെടുത്തു

ക്രിസ്തുവിനു ശേഷം എഴുപത്തൊമ്പതാമാണ്ടിലുണ്ടായ ഒരു അഗ്നിപർവ്വത സ്ഫോടനത്തിലാണ് ഈ നഗരം നാശമായത്. 

പുരാതന റോമൻ നഗരമായ പോംപോയിയിൽ നിന്നും കുതിരകളുടെ അവശിഷ്ടങ്ങൾ ഉദ്ഘനനം ചെയ്തെടുത്തു. കുതിരക്കോപ്പുകളണിഞ്ഞ നിലയിലാണ് ഇവയെന്നതാണ് ശ്രദ്ധേയം. പോംപെയി ആർക്കിയോളജിക്കൽ വിഭാഗമാണ് ഈ ഉദ്ഘനനം നടത്തുന്നത്. പോംപെയിയിലെ ഒരു പുരാതനമായ വീടിന്റെ കുതിരാലയത്തിന്റെ അവശിഷ്ടങ്ങളിലാണ് ഉദ്ഘനനം നടന്നത്.

ഉയർന്ന റാങ്കിലുള്ള സൈനികോദ്യോഗസ്ഥർ ഉപയോഗിച്ചതായിരുന്നു ഈ വീടെന്ന് അതിന്റെ നിർമാണശൈലി വെച്ച് പറയാമെന്ന് പോംപെയി ആർക്കിയോളജിക്കൽ വിഭാഗത്തിന്റെ തലവൻ മാസ്സിമോ ഒസന്ന പറയുന്നു. പുരാതന റോമാ രാജ്യത്തിലെ ഈ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം രണ്ടായിരത്തിലധികം വർഷങ്ങളായിരിക്കാം എന്നാണ് അനുമാനം. ക്രിസ്തുവിനു ശേഷം എഴുപത്തൊമ്പതാമാണ്ടിലുണ്ടായ ഒരു അഗ്നിപർവ്വത സ്ഫോടനത്തിലാണ് ഈ നഗരം നാശമായത്. അഗ്നിപർവ്വതം സജീവമായതിനെ തുടർന്നുണ്ടായ പുകപടലങ്ങളിൽ കുടുങ്ങി ശ്വാസം മുട്ടിയോ ചൂടേറ്റോ ആകാം കുതിരകൾ മരിച്ചതെന്നാണ് അനുമാനം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ തന്നെ ഈ പ്രദേശത്ത് ഉദ്ഘനനം നടന്നിരുന്നതാണ്. ഉദ്ഘനനത്തിനു ശേഷം ശാസ്ത്രീയമായ രീതിയിൽ മൂടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍