UPDATES

വിദേശം

44 പേരുമായി അര്‍ജന്റിന മുങ്ങികപ്പല്‍ കാണാതായി: തെരച്ചില്‍ ശക്തമാക്കിയതായി നാവികസേന

അര്‍ജന്റീന നാവികസേനയുടെ മൂന്ന് മുങ്ങിക്കപ്പലുകളില്‍ ഒന്നാണ് 66 മീറ്റര്‍ നീളമുള്ള ടിആര്‍ 1700 സുവാന്‍ ജുവാന്‍. 1985ല്‍ ജര്‍മ്മനിയില്‍ നിന്നും വാങ്ങിയ ഈ മുങ്ങിക്കപ്പല്‍ 2007ലും 2014ലും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. 30 വര്‍ഷം കൂടി ഈ അന്തര്‍വാഹിനി ഉപയോഗിക്കാന്‍ സാധിക്കുമൊണ് നാവികസേനയുടെ കണക്ക്

അര്‍ജന്റിന നാവികസേനയുടെ മുങ്ങിക്കപ്പല്‍ 44 ജീവനക്കാരുമായി പാറ്റഗോണിയ തീരത്തുവച്ച് കാണാതായി. രണ്ടു ദിവസം മുമ്പാണ് സാന്‍ ജുവാന്‍ അന്തര്‍വാഹിനിയില്‍ നിന്നും അവസാന റേഡിയോ സന്ദേശം ലഭിച്ചതെന്ന് നാവികസേനയുടെ വക്താവ് വെള്ളിയാഴ്ച അറിയിച്ചു. ചുബു പ്രവിശ്യയയിലെ സാന്‍ ജോര്‍ജ്ജ് ഉള്‍ക്കടലില്‍ തീരപ്രദേശത്ത് നിന്നും 430 കിലോമീറ്റര്‍ അകലെ വെച്ചാണ് ബുധനാഴ്ച്ച മുങ്ങിക്കപ്പലില്‍ നിന്നും അവസാന സന്ദേശം ലഭിച്ചത്. മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

തീരപ്രദേശ നഗരമായ പാറ്റഗോണിയയില്‍ നിന്നും മൂന്നുറ് കിലോമീറ്റര്‍ അകലെ, എഴുപത് മീറ്റര്‍ ആഴത്തില്‍ മുങ്ങിക്കപ്പല്‍, അന്താരാഷ്ട്ര സബ്മറൈന്‍ ആന്റ് റസ്‌ക്യൂ ലെയ്‌സ ഓഫീസ് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഇക്കാര്യം ഔദ്ധ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. അര്‍ജന്റിന നാവികസേനയുടെ സാന്‍ ജുവാന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തുതിനായി ദേശീയ, അന്തര്‍ദേശിയ സാഹചര്യങ്ങള്‍ ഉപയോഗിക്കുമെന്ന്് അര്‍ജന്റീന പ്രസിഡന്റ് മൗറീസ്യോ മാര്‍സി ട്വീറ്റ് ചെയ്തു. എന്തെങ്കിലും യന്ത്രത്തകരാര്‍ ഉള്ളതായി മുങ്ങിക്കപ്പലില്‍ നിന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അത് നഷ്ടപ്പെട്ടുവൈന്ന് ഇപ്പോള്‍ സ്ഥിതീകരിക്കാനാവില്ലെന്നും നാവികസേന വക്താവ് എന്റിക്വു ബാല്‍ബി ഒരു പ്രാദേശിക ടെലിവിഷനോട് പറഞ്ഞു.

എന്നാല്‍ അന്തര്‍വാഹിനിയില്‍ നിന്നും അവസാന സന്ദേശം വന്ന പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. രാത്രിയിലാണ് തിരച്ചില്‍ നടത്തിയത് എന്നതും പ്രദേശത്ത് നിലനില്‍ക്കുന്ന പ്രതികൂല കാലാവസ്ഥയും മൂലമാണ് ആദ്യഘട്ട തിരച്ചിലുകള്‍ ഫലം കാണാത്തെതെന്നാണ് ബാല്‍പി വിശദീകരിക്കുന്നത്. മുന്ന് നാവിക കപ്പലുകളും രണ്ട് വിമാനങ്ങളും തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അന്തര്‍വാഹിനിയില്‍ നിന്നും അത്യാഹിത സന്ദേശങ്ങള്‍ ഒന്നും ലഭിച്ചിരുന്നട്ടില്ലെന്നും അദ്ദേഹം സ്ഥിതീകരിച്ചു. തീപിടിച്ചിരിക്കാന്‍ സാധ്യതയുണ്ട് എന്നൊരു പ്രാദേശിക മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് അദ്ദേഹം നിരാകരിച്ചു.

അര്‍ജന്റീന നാവികസേനയുടെ മൂന്ന് മുങ്ങിക്കപ്പലുകളില്‍ ഒന്നാണ് 66 മീറ്റര്‍ നീളമുള്ള ടിആര്‍ 1700 സുവാന്‍ ജുവാന്‍. 1985ല്‍ ജര്‍മ്മനിയില്‍ നിന്നും വാങ്ങിയ ഈ മുങ്ങിക്കപ്പല്‍ 2007ലും 2014ലും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. 30 വര്‍ഷം കൂടി ഈ അന്തര്‍വാഹിനി ഉപയോഗിക്കാന്‍ സാധിക്കുമൊണ് നാവികസേനയുടെ കണക്ക്. അന്തര്‍വാഹിനിയില്‍ ആവശ്യത്തിന് ഭക്ഷവും പ്രാണവായുവും ഉണ്ടെ് ഔദ്ധ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്തബന്ധം വിച്ഛേദിക്കപ്പെട്ടതാണെന്നും അടിയന്തിരസാഹചര്യം നിലനില്‍ക്കുില്ലെന്നും അഡ്മിറല്‍ ഗബ്രിയേല്‍ ഗോസാലസ് പറഞ്ഞു. യുഎസ്, യുകെ, ചിലി എന്നീ രാജ്യങ്ങള്‍ ഉപഗ്രഹങ്ങളും കപ്പലുകളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അര്‍ജന്റീന വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍