UPDATES

സോഷ്യൽ വയർ

ആർനോൾഡ് ഷ്വാസനെഗ്ഗറിന് പിന്നിൽ നിന്ന് ഫ്ലൈയിങ് കിക്ക്; അക്രമി പിടിയിൽ

ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പിന്നീട് ആർനോൾഡ് തന്റെ ആരാധകര്‍ക്ക് ട്വീറ്റ് ചെയ്തു.

ആർനോൾഡ് ഷ്വാസനെഗ്ഗറിനു നേരെ ആക്രമണം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലായിരുന്നു സംഭവം. പരിപാടിയിൽ കുട്ടികളുമായി സംസാരിച്ചു നിൽക്കുന്ന ഷ്വാസനെഗ്ഗറിനെ പിന്നിൽ നിന്നാണ് അക്രമി ആക്രമിച്ചത്. ഇയാൾ പുറത്തേക്ക് ഫ്ലൈയിങ് കിക്ക് ചെയ്യുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അൽപമൊന്ന് മുന്നോട്ടാഞ്ഞ ആർനോൾഡ് പെട്ടെന്നു തന്നെ നില വീണ്ടെടുത്തു. അക്രമിയെ ആർനോൾഡിന്റെ അംഗരക്ഷകർ ഉടൻ തന്നെ പിടികൂടി. അംഗരക്ഷകരും പുറംതിരിഞ്ഞു നിൽക്കുന്ന സന്ദർഭം നോക്കിയായിരുന്നു അക്രമിയുടെ കിക്ക്.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പിന്നീട് ആർനോൾഡ് തന്റെ ആരാധകര്‍ക്ക് ട്വീറ്റ് ചെയ്തു. ആൾക്കൂട്ടത്തിന്റെ തിക്കിത്തിരക്കലിലുണ്ടായ തള്ളലാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് പിറകിൽ ഇടി കിട്ടിയതാണെന്ന് മനസ്സിലായത്.

‘ആർനോൾഡ് ക്ലാസിക് ആഫ്രിക്ക 2019’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് നടനും മുൻ കാലിഫോർണിയ ഗവർണറുമായ ആർനോള്‍ഡ് ജോഹന്നാസ്ബർഗില്‍ എത്തിയത്. അക്രമി ഇപ്പോൾ പൊലീസ് പിടിയിലാണുള്ളത്. ഇയാൾ ഇത്തരം പ്രവൃത്തികൾ നേരത്തെയും ചെയ്തിട്ടുണ്ട് എന്നാണറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍