UPDATES

വിദേശം

ആസിയ ബീബിക്കനുകൂലമായ പ്രവാചകനിന്ദാ വിധി പുനപ്പരിശോധിക്കണമെന്ന ഹരജി തള്ളി; ഇസ്ലാമിനെക്കുറിച്ചുണ്ടാകുന്ന കാഴ്ചപ്പാടിൽ ദുഖം പ്രകടിപ്പിച്ച് പാക് ചീഫ് ജസ്റ്റിസ്

പ്രവാചകനിന്ദാക്കുറ്റത്തിന് എട്ടു വർഷത്തോളം വിചാരണത്തടവുകാരിയായി ജയിലിൽ കഴിഞ്ഞ് ഒടുവിൽ സുപ്രീംകോടതി വിട്ടയച്ച ക്രിസ്ത്യൻ വനിത ആസിയ ബീബി കുറ്റക്കാരിയല്ലെന്ന വിധിക്കെതിര സമർപ്പിക്കപ്പെട്ട പുനപ്പരിശോധനാ ഹരജി തള്ളി. ഇതോടചെ ആസിയ ബീബിക്ക് രാജ്യം വിടാനുള്ള അവസരമൊരുങ്ങി. രാജ്യത്തെ ഒരു തീവ്ര ഇസ്ലാമിക സംഘടനയുടെ നിർബന്ധങ്ങൾക്ക് വഴങ്ങേണ്ടി വന്ന ഭരണകൂടം ആസിയയെ ഒരു രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ മോചനത്തിനായി അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തുന്നതിനിടെയാണ് തങ്ങളുടെ വിധിന്യായത്തിൽ ഉറച്ചു നിൽക്കുന്നതായുള്ള പുതിയ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

ഏറ്റവും വേഗത്തിൽ ആസിയ ബീബിയെ പുറത്തേക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനകം ആസിയ രാജ്യ വിട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കോടതിവിധി എതിരായാൽ ആസിയയെ കൊല്ലുമെന്നാണ് തീവ്രവാദ സംഘടനയുടെ ഭീഷണി.

ആസിയയുടെ മോചനത്തിനായി ശ്രമം നടത്തുന്ന മനുഷ്യാവകാശ സംഘടനകളും ക്രിസ്ത്യൻ സംഘടനകളും ഈ വിധിയെ സ്വാഗതം ചെയ്തു. ആസിയയുടെ അഭയകേന്ദ്രം ഏതായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. കാനഡ, ഓസ്ട്രേലിയ, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രാഡോ പാകിസ്താനുമായി നേരിട്ട് ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്.

റിവ്യൂ പെറ്റീഷൻ തള്ളുന്നതായി വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ആസിഫ് സഈദ് ഖോസ, ഈ കേസ് ഇസ്ലാമിനെക്കുറിച്ച് ലോകത്തിനുണ്ടാക്കാനിടയുള്ള മോശം കാഴ്ചപ്പാടിനെക്കുറിച്ച് ദുഖം പ്രകടിപ്പിച്ചു.

ആസിയയുടെ അഭിഭാഷകനായ സെയ്ഫുൾ മാവൂക്കിന് രാജ്യം വിട്ടു നിൽക്കേണ്ട സാഹചര്യം വന്നിരുന്നു. ഒക്ടോബർ മാസത്തിൽ ആസിയയ്ക്ക് അനുകൂലമായി വിധി വന്നപ്പോൾ മാലൂക്കിന് വധഭീഷണിയുണ്ടായി. ഇതോടെ അദ്ദേഹം നെതർലാൻഡ്സിൽ അഭയം പ്രാപിച്ചു. പാകിസ്താനിൽ ഇനി തുടർന്നാൽ ആസിയയ്ക്ക് ജീവൻ‍ നഷ്ടപ്പെടുമെന്നും വേഗം പുറത്തുപോകുന്നതാണ് ശരിയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെഹ്‌രീഖ് ഇ ലബ്ബൈക്ക് പാകിസ്താൻ അഥവാ ടിഎൽപി പാർട്ടിയാണ് ആസിയയെ വധിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. ആസിയയെ വിട്ടയയ്ക്കാനുള്ള വിധി പുറത്തുവന്നപ്പോൾ അതിനെ അംഗീകരിക്കാൻ കൂട്ടാക്കാതെ ആചാരസംരക്ഷണം ആവശ്യപ്പെട്ട് വ്യാപകമായി അക്രമങ്ങൾ സംഘടിപ്പിച്ചു ഈ പാർട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍