UPDATES

വിദേശം

റോഹിങ്ക്യന്‍ പ്രതിഷേധം; യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആങ് സാന്‍ സൂചി പങ്കെടുക്കില്ല

ഒരു വിമര്‍ശനങ്ങളെയും സൂചി ഭയപ്പെടുന്നില്ലെന്നും നേരിടുമെന്നുമാണ് പാര്‍ട്ടി വക്താവ് പറയുന്നത്

ന്യുയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മ്യാന്‍മര്‍ ദേശീയ നേതാവ് ആങ് സാന്‍ സൂചി പങ്കെടുക്കില്ല. പാര്‍ട്ടി വക്താവ് വാര്‍ത്ത ഏജന്‍സിയെ അറിയിച്ചു.റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരേ അവര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ജനറല്‍ അസംബ്ലിയില്‍ നിന്നും ഇതുസംബന്ധിച്ചുണ്ടാകുന്ന വിമര്‍ശനങ്ങളാണ് സൂചിയെ വിട്ടിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.

എന്നാല്‍ സെപ്തംബര്‍ 20ന് നടക്കാനിരിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സൂചി ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച എന്‍എല്‍ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) പാര്‍ട്ടി വക്താവ് പക്ഷേ എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു എന്നകാര്യം പറയുന്നില്ല.

മ്യന്‍മറിലെ റെക്കിനാ സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്കെതിരേ അരങ്ങേറുന്ന കൂട്ട വംശഹത്യക്കെതിരേ യുഎസ് അടക്കമുളള രാജ്യങ്ങള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് സൂചി വിട്ടുനില്‍ക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ‘ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളെ സൂചി ഭയക്കുന്നില്ല. അതിനെ നേരിടാന്‍ അവര്‍ക്കറിയാം’ എന്നാണു പാര്‍ട്ടി വക്താവ് ആങ് ഷിന്‍ പറഞ്ഞത്.

ഓഗസറ്റ് 25ന്, 25, 370, 000 റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥികളായെത്തിയിട്ടുണ്ടെന്ന് യുഎന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍