UPDATES

വായന/സംസ്കാരം

വിഎസ് നയ്പാൾ അന്തരിച്ചു

മരിക്കുമ്പോൾ നയ്പാളിന്റെ പ്രിയപ്പെട്ടവരെല്ലാം അരികിലുണ്ടായിരുന്നെന്ന് ഭാര്യ നാദിറ നയ്പാൾ പറഞ്ഞു.

നോബൽ സമ്മാനജേതാവായ ബ്രിട്ടീഷ് എഴുത്തുകാരൻ വിഎസ് നയ്പാൾ അന്തരിച്ചു. ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.

ഇന്ത്യയിൽ നിന്ന് വളരെക്കാലം മുമ്പ് ട്രിനിഡാഡിലേക്ക് കുടിയേറിയതാണ് നയ്പാളിന്റെ മുൻഗാമികൾ. വിദ്യാധർ സൂരജ്പ്രസാദ് നയ്പാൾ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. 2001ൽ നയ്പാളിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്, ഇൻ എ ഫ്രീ സ്റ്റേറ്റ്, എ ബെൻഡ് ഇൻ ദി റിവർ തുടങ്ങിയ വിഖ്യാത നോവലുകൾ അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യയെക്കുറിച്ച് തന്റേതായ കാഴ്ചപ്പാടുകൾ അദ്ദേഹം യാത്രാവിവരണങ്ങളിലൂടെ അവതരിപ്പിച്ചിരുന്നു. ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള അവ ഇന്ത്യയെ മുൻവിധികളോടെ കാണുന്നു എന്ന വിമർശനവും ഏറ്റുവാങ്ങിയിരുന്നു.

മരിക്കുമ്പോൾ നയ്പാളിന്റെ പ്രിയപ്പെട്ടവരെല്ലാം അരികിലുണ്ടായിരുന്നെന്ന് ഭാര്യ നാദിറ നയ്പാൾ പറഞ്ഞു.

ട്രിനിഡാഡിലാണ് ഒരു ഇന്ത്യൻ കുടുംബത്തിലേക്ക് 1932ൽ നയ്പാൾ പിറന്നുവീണത്. ആദ്യകാലങ്ങളിൽ ഏറെ ദാരിദ്ര്യത്തിലായിരുന്നു ജീവിതം. പതിനെട്ടാംവയസ്സിൽ ഓക്സ്ഫോര്‍ഡ് സർവ്വകലാശാലയുടെ ഒരു ഫെല്ലോഷിപ്പ് വാങ്ങി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് നീങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍