UPDATES

വായന/സംസ്കാരം

2018ൽ സ്വാധീനിച്ച പുസ്തകങ്ങളും, സിനിമകളും; ഒബാമയുടെ പട്ടികയിങ്ങനെ

യുഎസ് പ്രസിഡന്റ് ആയിരിക്കെ 2015 മുതലാണ് ഒബാമ തന്നെ സ്വാധീനിച്ച സൃഷ്ടികളുടെ പട്ടിക വർഷാവസാനങ്ങളിൽ സാമൂഹി മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ ആരംഭിച്ചത്.

യുഎസ് മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 2018 ൽ തനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ പുസ്തകങ്ങൾ, പാട്ടുകൾ എന്നിവയുടെ പട്ടികയാണ് മുടക്കമില്ലാതെ ഇത്തവണയും വര്‍ഷാവസാനം അദ്ദേഹം പങ്കുവച്ചത്. 2018 അവസാനിക്കാൻ പോവുകയാണ്, ഇത്തവണയും ഞാൻ പതിവ് തെറ്റിക്കുന്നില്ല. തന്റെ വർഷാവസാന പട്ടിക പങ്കുവയ്ക്കുകയാണ്. എന്നെ പ്രചോദിപ്പിച്ച, ചിന്തിക്കാൻ പ്രേരിപ്പിച്ച, ഇഷ്ടപ്പെട്ട ചില സൃഷ്ടികൾ. ബരാക്ക് ഒബാമ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനൊപ്പമാണ് മുൻ പ്രസിഡന്റ് പട്ടിക പുറത്തുവിട്ടത്.

യുഎസ് പ്രസിഡന്റ് ആയിരിക്കെ 2015 മുതലാണ് ഒബാമ തന്നെ സ്വാധീനിച്ച സൃഷ്ടികളുടെ പട്ടിക വർഷാവസാനങ്ങളിൽ സാമൂഹി മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ ആരംഭിച്ചത്. പ്രശസ്തരും അല്ലാത്തവരുമായ സംവിധായകരും, സംഗീതജ്ഞരും ഉൾപ്പെടുന്നതായിരുന്നു ഒബാമയുടെ പട്ടികയെന്നതും ശ്രദ്ധേയമാണ്.

പുസ്തകങ്ങൾ-

ഫെഡറിക്ക് ഡോങ്ക്ലസ്- പ്രഫറ്റ് ഒാഫ് ഫ്രീഡം, ഡേവിഡ് ഡബ്ലൂ ബ്ലൈറ്റ്, ഇമ്മിഗ്രന്റ്, മൊന്റാന- അമിതാവ കുമാര്‍ മുതൽ അമേരിക്കന്‍ പ്രിസൺ- ഷെയ്ൻ ബൗർ, ആർത്തർ ആഷെ: എ ലൈഫ്- റൈമൺഡ് അർസേനൾട്ട്, അസ്സിമെട്രി- ലിസ ഹലിഡെ, ഫീല്‍ ഫ്രീ- സാഡി സ്മിത്ത്, ഫ്ലോറിഡ ലോറന്‍ ഗ്രോഫ്, ദ ലാർഗീസ് ഒാഫ് ദി സീ മെയ്ഡിൻ- ഡെനിസ് ജോൺസണ്‍, ലെഫ് 3.0: ബീയിങ്ങ് ഹ്യൂമൺ ഇദി ഏജ് ഒാഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- മാക്സ് ടെഗ്മാർക്ക്, ദേർ ദേർ- ടോമി ഒാറഞ്ച്, വാഷിങ്ങ്ടൺ ബ്ലാക്ക് എസി എഡ്യുഗ്യാൻ എന്നിവയാണ് ഈ വർഷം ഒബാമ മികച്ചതായി തിരഞ്ഞെടുത്ത പുസ്തകങ്ങള്‍.

സിനിമകൾ-
അനിഹിലേഷൻ, ബ്ലാക്ക് പാന്തർ, ബ്ലാക്ക് ക്ലൻസ്മാന്‍, ബ്ലൈഡ് സ്പോട്ടിങ്ങ്, ബേർണിങ്ങ്, ദി ഡത്ത് ഒാഫ് സ്റ്റാലിൻ, എയ്റ്റ്സ് ഗ്രേഡ്, ഇഫ് ബെയ്ൽ സ്ട്രീറ്റ് കുഡ് ടോക്ക്, ലീവ് നോ ട്രേസ്, മൈൻഡിങ്ങ് ഗാപ്പ്, ദി റൈഡര്‍, റോമ, ഷോപ്പ് ലിഫ്റ്റേഴ്സ്, സപ്പോർട്ട് ദി ഗേൾസ്, വോൺഡ് യു ബി മൈ നൈബർ?. പുസ്തകങ്ങൾക്കും സിനിമകൾക്കും പുറമെ 20 ഒാളം പ്രിയപ്പെട്ട ഗാനങ്ങളും ഒബാമ തന്റെ പട്ടികയിൽ പങ്കുവയ്ക്കുന്നുണട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍