UPDATES

വിദേശം

ബെല്‍ജിയം പ്രധാനമന്ത്രി ചാൾസ് മൈക്കിൾ രാജിവച്ചു

എന്നാൽ രാജി സംബന്ധിച്ച് ഇതുവരെ ബെൽജിയം രാജാവ് ഫിലിപ്പ് പ്രതികരിച്ചിട്ടില്ല.

യുഎൻ കുടിയേറ്റ നയത്തെ പിന്തുണയ്ച്ചതിന്റെ പേരിൽ സഖ്യകക്ഷി പിന്തുണ പിൻവലിച്ചതിന് പിറകെ ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കിൾ രാജിവച്ചു. കഴിഞ്ഞ ആഴ്ച മൊറോക്കോയിൽ‍ വച്ച് യുഎൻ കുടിയേറ്റ കരാറിൽ ചാൾസ് മൈക്കിൾ ഒപ്പുവച്ചതിന് പിന്നാലെ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടായിന്നു ദേശീയ വാദികളായ ന്യു ഫെൽമിഷ് അലയൻസ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചത്.

ഇതോടെ സർക്കാർ ന്യൂനപക്ഷമാവുകയും രണ്ട് ദിവസത്തിന് ശേഷം ഇന്നലെ ചാൾസ് രാജി സമര്‍പ്പിക്കുകയുമായിരുന്നു. യുറോപിലേക്കും അതുവഴി രാജ്യത്തേക്കും കുടിയേറ്റം വർധിപ്പിക്കുന്നതാണ് പുതിയ യുഎൻ ബില്ലെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്. രാജിവിവരം ചാൾസ് മൈക്കിൾ രാജാവ് ഫിലിപ്പിനെ അറിയിച്ചതായാണ് വിവരം. എന്നാൽ രാജി സംബന്ധിച്ച് ഇതുവരെ ഫിലിപ്പ് രാജാവ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

2014ലാണ് വലതുപക്ഷ സംഖ്യം രുപീകരിച്ച് ചാൾസ് മൈക്കിൾ ബെൽജിയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 38 വയസ്സില്‍ പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം 1841 ന് ശേഷം രാജ്യത്ത് അധികാരത്തിലേറുന്ന പ്രായം കുറഞ്ഞ ഭരണാധികാരിയായിരുന്നു.

അതേസമയം, സർക്കാർ നാലര വർഷം പിന്നിട്ട സാഹചര്യത്തിലാണ് രാജിയെന്നതും ശ്രദ്ധേയമാണ്. അടുത്ത മെയ്യിൽ പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുകയാണ് ബെൽജിയം. എന്നാൽ പ്രധാനമനമന്ത്രി രാജിവച്ചതോടെ തിരഞ്ഞെടുപ്പ് നേരത്തെയാവാനുള്ള സാഹരചര്യവും നിലവിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍