UPDATES

വിദേശം

സമാധാന ചർച്ചകൾ മുന്നോട്ട് പോവാൻ ഇന്ത്യയിൽ മോദി വീണ്ടും അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴത്തേക്കാള്‍ പിന്നോട്ടുപോകുമെന്നാണ് തന്റെ വിലയിരുത്തൽ എന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ പാക്കിസ്താനുമായുള്ള സമാധാന ചർച്ചകൾ നടക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം നിലവിലെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ കശ്മീർ വിഷയം ഉൾപ്പെടെ പരിഗണിക്കാൻ ഭയപ്പെടും. എന്നാൽ ബിജെപി വീണ്ടും വന്നാൽ കശ്മീർ തർക്കത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സാധ്യകാണുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു സംഘം വിദേശ മാധ്യമ പ്രർത്തകർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

കോണ്‍ഗ്രസ് ഇന്ത്യയിൽ അധികാരത്തില്‍ വരുന്നത് കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഒരുതരത്തിലും സഹായകരമാകില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴത്തേക്കാള്‍ പിന്നോട്ടുപോകുമെന്നാണ് തന്റെ വിലയിരുത്തൽ എന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

കാശ്മീരിലെയും ഇന്ത്യയിലെയും മുസ്ലീം വിഭാഗക്കാർ മോഡിയുടെ ഇൻന്ത്യയിൽ വിവേചനം നേരിടേണ്ടിവരുന്നു എന്നാരുന്നു മുമ്പ് ഇമ്രാൻഖാന്റെ പ്രതികരണം. ഈ നിലപാടിൽ നിന്ന് വ്യതിചലിക്കുന്നതാണ് പുതിയ നിലപാട്. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് ചിന്തിക്കാൻ പോലുമാത്തതാണ്. രാജ്യത്ത് വളരുന്ന ഹിന്ദു ദേശീതയിൽ മുസ്ലീംങ്ങള്‍ ആരക്ഷിതരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ, മോദി ഇസ്രായേൽ പ്രധാനമന്ത്രിയെ പോലെ ഭയവും ദേശീയതയും തിരഞ്ഞെടുപ്പിന് ഉപയോഗിക്കുകയാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. ഇത്തരം നിലപാടുകള്‍ ആശങ്കയുളവാക്കുന്നതാണ്. ജമ്മു- കശ്മീരിനുള്ള പ്രത്യേക അധികാരങ്ങള്‍ എടുത്ത് മാറ്റുമെന്നതുള്‍പ്പെടെ വ്യക്തമാക്കി ബിജെപി പ്രകടന പത്രികയിലെ വാഗാദാനം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാത്രമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍