UPDATES

വിദേശം

ശനിയാഴ്ചകളിൽ ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്ന പ്രധാനമന്ത്രി

ഭൂട്ടാന്റെ രാജാവായ ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചങ്ക് ആണ് ലോട്ടായിയോട് ഡോക്ടറുടെ പണിയെടുക്കാൻ ഉത്തരവിട്ടത്.

രാജ്യത്തെ ജനങ്ങളെ സന്തോഷം അളക്കുന്ന രാജ്യമാണ് ഭൂട്ടാൻ. എല്ലാക്കാര്യത്തിലും ഭൂട്ടാൻ ഭരണകൂടത്തിന്റെ സമീപനത്തിനത്തിൽ ഇത്തരമൊരു സ്വഭാവമുണ്ട്. ഉദാഹരണത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ലോട്ടായ് ത്ഷെറിങ്ങിനെ എടുക്കാം. ഇദ്ദേഹം ആഴ്ചയിൽ ആറ് ദിവസം പ്രധാനമന്ത്രിയുടെ ജോലികൾ ചെയ്യുന്നു. ഏഴാമത്തെ ദിവസം ഒരു ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നു. ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ള രാജ്യത്തെ സൃഷ്ടിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

എല്ലാ ശനിയാഴ്ചയും ലോട്ടായ് ആശുപത്രിയിൽ തന്റെ രോഗികളെ ചികിത്സിക്കുന്നു. “ചിലയാളുകൾ ഗോൾഫ് കളിക്കുന്നു, മറ്റുചിലർ അമ്പെയ്യാൻ പോകുന്നു; എനിക്ക് താൽപര്യം ശസ്ത്രക്രിയയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സമ്മർ‌ദ്ദം കുറയ്ക്കാനുള്ള വഴിയാണ്,” പ്രധാനമന്ത്രി പറയുന്നു. ജിഗ്മെ ഡോർജി നാഷണൽ റഫറൽ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സിക്കുന്നത്.

“ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍’”; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു

2013ലാണ് ലോട്ടായ് തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയത്. പക്ഷെ അത്തവണ ഇദ്ദേഹത്തിന്റെ പാർട്ടി പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം ഭൂട്ടാന്റെ രാജാവായ ജിഗ്മെ ഖേസർ നംഗ്യേൽ വാങ്ചങ്ക് ആണ് ലോട്ടായിയോട് ഡോക്ടറുടെ പണിയെടുക്കാൻ ഉത്തരവിട്ടത്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ചെന്ന് ചികിത്സ നടത്താനായിരുന്നു ഉത്തരവ്.

പിന്നീട് തെരഞ്ഞെടുപ്പ് ജയിക്കുകയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുകയും ചെയ്തു ലോട്ടായ്. പക്ഷെ വൈദ്യപരിശോധന അവസാനിപ്പിച്ചില്ല. ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കിയെന്നു മാത്രം.

രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്ന് ലോട്ടായ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം തന്നെത്തന്നെ ഓർമിപ്പിക്കാനായി ഒരു ലാബ് കോട്ട് തന്റെ ഓഫീസിൽ തൂക്കിയിട്ടുണ്ട്. പ്രാഥമിാരോഗ്യത്തിന്റെ കാര്യത്തിൽ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇനി പതുക്കെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കണമെന്ന് അദ്ദേഹം പറയുന്നു. ആരോഗ്യപരിപാലനത്തിനായി നേരിട്ട് പണം ചെലവഴിക്കേണ്ട കാര്യം ഇന്ന് ഭൂട്ടാൻ ജനതയ്ക്കില്ല. ഇത് പൊതുവിൽ പിരിച്ചെടുക്കപ്പെടുന്ന നികുതിയിലൂടെയും മറ്റുമാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്.

“ആശുപത്രിയിൽ ഞാൻ രോഗികളെ സ്കാൻ ചെയ്യുകയും ചികിത്സിക്കുകയും ചെയ്യുന്നു. ഓഫീസിൽ ഞാൻ രാജ്യത്തിന്റെ നയങ്ങളുടെ ആരോഗ്യം പരിശോധിക്കുകയും അവയെ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു,” ലോട്ടായ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍