UPDATES

ന്യൂസ് അപ്ഡേറ്റ്സ്

#MeToo ചർച്ച; ലെവിൻസ്കിയുമായുള്ള ക്ലിന്റന്റെ ബന്ധം അധികാര ദുർവിനിയോഗമായിരുന്നില്ലെന്ന് ഹിലരി

സംഭവം നടക്കുന്ന കാലത്ത് ലെവിൻസ്കിക്ക് 22 വയസ്സ് പ്രായമുണ്ടായിരുന്നെന്ന് ഹിലരി ചൂണ്ടിക്കാട്ടി.

ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡണ്ടായിരിക്കെ വൈറ്റ് ഹൗസ് ഇന്റേൺ ആയിരുന്ന മോണിക്ക ലെവിൻസ്കിയുമായി പുലർത്തിയ ബന്ധം വിവാദമായിരുന്നു. 1998ലായിരുന്നു മോണിക്ക ലെവിൻസ്കിയുടെ വെളിപ്പെടുത്തൽ. മോണിക്കയുടെ ആരോപണത്തിൽ അന്ന് പ്രസി‍ഡണ്ട് സ്ഥാനം രാജിവെക്കാൻ തയ്യാറായിരുന്നില്ല.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന MeToo പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് മോണിക്കയുടെ പ്രസ്താവന. അമേരിക്കൻ പ്രസിഡണ്ടും ഒരു വൈറ്റ് ഹൗസ് ഇന്റേണും തമ്മിലുള്ള ബന്ധത്തിലെ അസ്വാഭാവികതകൾ മീടൂ പ്രചാരകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൽ അധികാരദുർവ്വിനിയോഗം നടന്നിരിക്കാമെന്നാണ് ഇവരുടെ വാദം. എന്നാൽ പ്രായപൂർത്തിയായ ഒരാളുമായുള്ള ബന്ധത്തിൽ അത്തരമൊരു സാധ്യതയില്ലെന്ന് ഹിലരി പറയുന്നു.

സംഭവം നടക്കുന്ന കാലത്ത് ലെവിൻസ്കിക്ക് 22 വയസ്സ് പ്രായമുണ്ടായിരുന്നെന്ന് ഹിലരി ചൂണ്ടിക്കാട്ടി. ഈ സംഭവവുമായി ബന്ധപ്പെട്ട് ക്ലിന്റൺ ഇംപീച്ച്മെന്റ് നേരിട്ടിരുന്നു. ഈ ഇംപീച്ച്മെന്റ് പരാജയപ്പെടുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍