UPDATES

വിദേശം

ട്രംപിന്റെ ജറൂസലെം പ്രഖ്യാപനം: സൗദി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഹംസ ബിന്‍ലാദന്‍ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

സൗദി സ്ഥാപകന്‍ അല്‍ സൗദ് രാജാവ് ഇസ്ലാമിന്റെ ഭാഗമല്ലെന്നും ഹംസ വീഡിയോവില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇസ്ലാമിനെ വഞ്ചിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ വളര്‍ത്തുകയുമാണ് അല്‍സൗദും കുടുംബവും ഇക്കാലമത്രയും ചെയ്തുവരുന്നതെന്നും ബിന്‍ലാദന്റെ പുത്രന്‍ വീഡിയോവില്‍ പറയുന്നു

മുസ്ലിംകളെ വഞ്ചിക്കുകയും പടിഞ്ഞാറുമായി നയതന്ത്രസഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്ത സൗദി ഭരണകൂടത്തെ അട്ടിമറിക്കണമെന്ന് കൊല്ലപ്പെട്ട അല്‍ഖ്വായ്ദ നോതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ ആഹ്വാനം. ശനിയാഴ്ച പുറത്തുവിട്ട പ്രത്യേക വീഡിയോവിലാണ് ഹംസ ബിന്‍ലാദന്റെ ആഹ്വാനമെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

സാഹബ് മീഡിയാ ഫൗണ്ടേഷന്റെ പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സൗദി അറേബ്യ സ്ഥാപകന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സൗദ് ബിന്‍ സൗദിനേയും അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരെയും വിമര്‍ശിക്കുന്നതാണ് വീഡിയോവിലെ ഉളളടക്കം.

ജൂതരാഷ്ട്രമായ ഇസ്രായേലിനെ പിന്തുണക്കുന്ന ബ്രിട്ടനോട് അനുഭാവം പ്രകടിപ്പിക്കുന്ന രാജകുടുംബത്തിന്റെ നിലപാടിനെ വീഡിയോവില്‍ കുറ്റപ്പെടുത്തുന്നു. പലസ്തീനികള്‍ക്കും അവരുടെ രാജ്യത്തിനുമെതിരായി പടിഞ്ഞാറുമായി സഖ്യമുണ്ടാക്കുന്നതിനാല്‍ സൗദി ഭരണകൂടം അട്ടിമറിക്കണമെന്നും ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ വീഡിയോവില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

ജെറുസലെം ഇസ്രായേലിന്റെ തലസ്ഥാനമെന്ന ട്രംപിന്റെ പ്രഖ്യാപനം: പലസ്ഥീനില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

സൗദി സ്ഥാപകന്‍ അല്‍ സൗദ് രാജാവ് ഇസ്ലാമിന്റെ ഭാഗമല്ലെന്നും ഹംസ വീഡിയോവില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇസ്ലാമിനെ വഞ്ചിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ വളര്‍ത്തുകയുമാണ് അല്‍സൗദും കുടുംബവും ഇക്കാലമത്രയും ചെയ്തുവരുന്നതെന്നും അദ്ദേഹം പറയുന്നു. 2001, സെപ്തബര്‍ 11 ആക്രമണത്തിന്റെ സുത്രധാരനായ ഒസാമ ബിന്‍ലാദന്റെ ഏറ്റവും പ്രിയപുത്രനാണ് ഹംസ.

ട്രംപിന്റെ പശ്ചിമേഷ്യന്‍ ഇടപ്പെടല്‍ ഇസ്ലാമിക ലോകത്തെ അനൈക്യത്തിന്റെ ഫലം

ജെറൂസലെം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെതിരെ അറബ് ലോകത്ത് വ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഹംസയുടെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നതെന്നത് ശ്രദ്ധേയം.

സംഗീതവും സ്ത്രീ സ്വാതന്ത്ര്യവും: പ്രവാചകന്റെ ഇസ്ലാമിനെ വീണ്ടെടുക്കുകയാണ് ഞങ്ങള്‍: സൗദി കിരീടാവകാശി സല്‍മാന്‍

http://www.newsweek.com/bin-ladens-son-saudi-arabia-jerusalem-743990

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍