UPDATES

വിദേശം

ട്രംപിന്റെ സിറിയൻ പിൻവാങ്ങൽ പ്രഖ്യാപനം: നിലപാട് നേർപ്പിച്ച് വൈറ്റ് ഹൗസ്; പിന്മാറ്റത്തിന് മാസങ്ങളോ വർഷങ്ങളോ എടുക്കും

പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ സിറിയൻ പിൻവാങ്ങൽ സംബന്ധിച്ച പ്രഖ്യാപനത്തെ നേർപ്പിക്കുന്ന നിലപാടുമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ആർ ബോൾടൺ രംഗത്ത്. ട്രംപ് പ്രഖ്യാപിച്ചതു പോലുള്ള ധൃതി പിടിച്ചുള്ള പിന്മാറ്റം ഉണ്ടാകില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പിൻവാങ്ങലിന് ചില നിബന്ധനകൾ വെക്കുകയാണ് ബോൾട്ടൺ ചെയ്തത്. ഇതോടെ സിറിയയിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് മാസങ്ങൾ (ചിലപ്പോൾ വർഷങ്ങൾ) തന്നെയെടുത്തേക്കും. തന്റെ ഇസ്രായേൽ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു ബോൾട്ടൺ.

ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാനത്തെ അടയാളവും ഇല്ലായ്മ ചെയ്യുന്നതു വരെ അമേരിക്കൻ സേന സിറിയയിലുണ്ടാകുമെന്ന് ബോൾട്ടൺ പറഞ്ഞു. കൂടാതെ, യുഎസ് സേനയുമായി സഖ്യത്തിലുള്ള കുർദ് സേനയെ ആക്രമിക്കില്ലെന്ന് തുർക്കി സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയയിൽ നിന്ന് എത്രയും പെട്ടെന്ന് പിൻവാങ്ങുമെന്ന ട്രംപിന്റെ പ്രഖ്യാപനം സഖ്യകക്ഷികളെ ഞെട്ടിച്ച തീരുമാനമായിരുന്നു. ട്രംപിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്, പ്രതിരോധ സെക്രട്ടറി എന്നിവർ രാജി വെക്കുന്ന സാഹചര്യം പോലുമുണ്ടായി. പ്രശ്നപരിഹാരത്തിനായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പിന്നണിയിൽ നടത്തിയ നീക്കങ്ങളുടെ ഫലമാണ് ബോൾട്ടന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്. ഇസ്രായേൽ അടക്കമുള്ള സഖ്യകക്ഷികളെ സിറിയയിലെ പുതിയ സമീപനം ബോധ്യപ്പെടുത്താൻ യുഎസ്സിന് കഴിഞ്ഞുവെന്നാണ് മനസ്സിലാക്കപ്പെടുന്നത്.

30 ദിവസത്തിനുള്ളിൽ അമേരിക്കൻ സേന പിൻവാങ്ങുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. 2018 ഡിസംബർ 19ന് വന്ന പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. രണ്ടായിരത്തോളം വരുന്ന സൈനികരെയും സൈനിക സാമഗ്രികളും 30 ദിവസത്തിനുള്ളിൽ‌ തിരിച്ചുകൊണ്ടുവരികയെന്നത് അസാധ്യമായിരുന്നു എന്നതുമുതൽ വലിയ നയതന്ത്ര മണ്ടത്തരമാണ് യുഎസ് ചെയ്യുന്നത് എന്നതുവരെയുള്ള വിമർശനങ്ങൾ ട്രംപിനെതിരെ ഉയരുകയുണ്ടായി. സഖ്യകക്ഷികളു
ടെ എതിർപ്പു കൂടിയായതോടെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പിന്നണിയിൽ സമവായ നീക്കങ്ങൾ നടത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍