UPDATES

വായിച്ചോ‌

ഒരാൾക്ക് കുഞ്ഞുമായി അമേരിക്കയില്‍ തങ്ങാം, ഒരാളെ മെക്സിക്കോയിലേക്ക് തിരിച്ചയക്കും; യുഎസ് അതിർത്തി നിയമത്തിൽ കുരുങ്ങിയ മൂന്നു വയസുകാരിയുടെ ജീവിതം

അമ്മയേയും കുഞ്ഞിനേയും സ്ത്രീകളെ മാറ്റിപ്പാർപ്പിച്ച ഇടത്തും, അച്ഛനെ പുരുഷന്മാരുടെ കൂടെ മറ്റൊരു ഇടത്തുമാണ് താമസിപ്പിച്ചിരിക്കുന്നത്.

3 വയസ്സുള്ള ഒരു പെൺകുട്ടിയോട് അവളുടെ മാതാപിതാക്കളിൽ ആരെയാണ് മെക്സിക്കോയിലേക്ക് തിരിച്ചയക്കേണ്ടതെന്ന് ചോദിച്ചിട്ടില്ലെന്ന് യു.എസ് കസ്റ്റംസ്, ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ. കഴിഞ്ഞയാഴ്ച ഒരു എൽ പാസോ ബോർഡർ പട്രോളിംഗ് (സി.ബി.പി) ഏജൻറ് വന്ന് കുടുംബത്തെ വേർപ്പിരിക്കുമെന്നു പറഞ്ഞതായി ഹോണ്ടുറൻ ദമ്പതികളായ ടാനിയയും ജോസഫും പറഞ്ഞിരുന്നു. ഒരാളെ മെക്സിക്കോയിലേക്ക് തിരിച്ചയക്കും, മറ്റൊരാളെ കുഞ്ഞുമായി അമേരിക്കയില്‍ താങ്ങാന്‍ അനുവദിക്കും എന്നാണ് ഉദ്യോഗസ്ഥ നിലപാട്.

അമ്മയേയും കുഞ്ഞിനേയും സ്ത്രീകളെ മാറ്റിപ്പാർപ്പിച്ച ഇടത്തും, അച്ഛനെ പുരുഷന്മാരുടെ കൂടെ മറ്റൊരു ഇടത്തുമാണ് താമസിപ്പിച്ചിരിക്കുന്നത്. ദമ്പതികൾക്ക് മറ്റ് രണ്ട് മക്കളുണ്ട്, 9 വയസ്സുള്ള മകളും 6 വയസ്സുള്ള മകനും. കുടുംബത്തിന്റെക ആരോപണം അവരുടെ വക്കീലായ എൽ പാസോയിലെ ലാസ് അമേരിക്കാസ് ഇമിഗ്രന്റ് അഡ്വക്കസി സെന്ററിലെ ലിൻഡ റിവാസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, കുടുംബത്തെ വേര്‍പ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചോ എന്ന ചോദ്യത്തോട് സി.ബി.പി പ്രതികരിച്ചില്ല. മറിച്ച്, ‘പ്രാരംഭ അന്വേഷണത്തിന്റെ ഭാഗമായി ഒരു വ്യക്തിയുടെ സ്വഭാവം നിർണ്ണയിക്കുന്നതിൽ ക്രിമിനൽ, ഇമിഗ്രേഷൻ ചരിത്രം ഉൾപ്പെടെ ഓരോ സവിശേഷ കേസും ഞങ്ങളുടെ ഏജന്റുമാർ അവലോകനം ചെയ്യും’ എന്ന മറുപടി മാത്രമാണ് നല്കിുയത്. ഏതായാലും, കുടംബത്തെ വേർപിരിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്മേല്‍ ശക്തമായ വിമർശനമാണ് ഉയരുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ടാനിയയുടെ കുടുംബം എൽ-പാസോയിലെ യുഎസ്-മെക്സിക്കോ അതിർത്തി കടന്നുവന്നത്. എം‌എസ് -13 എന്ന ക്രിമിനല്‍ സംഘം അമ്മയെയും സഹോദരിയെയും കൊന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കുടുംബം അഭയം തേടി അമേരിക്കയിലേക്ക് പലായനം ചെയ്തതെന്ന് ടാനിയ പറയുന്നു. മൈഗ്രന്റ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ എന്ന ട്രംപ് അഡ്മിനിസ്ട്രേഷന്റെ പ്രോഗ്രാമിന്റെ ഭാഗമായി കുടുംബത്തെ മെക്സിക്കോയിലെ സിയുഡാഡ് ജുവറസിലേക്ക് തിരിച്ചയച്ചു. യു‌എസ്‌ കോടതികളിൽ‌ ഇമിഗ്രേഷൻ‌ കേസുകൾ‌ പരിഗണിക്കുന്നതുവരെ അപകടം പതുങ്ങിയിരിക്കുന്ന വടക്കൻ മെക്സിക്കോ നഗരങ്ങളിൽ‌ ആയിരക്കണക്കിന് ആളുകൾ‌ കാത്തിരിക്കേണ്ടതുണ്ട്.

 

ഭീകരതയ്‌ക്കെതിരായ പാക് നടപടികളില്‍ തൃപ്തരാകാതെ അമേരിക്ക, ‘ഹാഫിസ് സയ്യീദിന്റെ അറസ്റ്റ് തന്ത്രം മാത്രമാകരുത്’

കൂടുതല്‍ വായിക്കാന്‍: https://www.npr.org

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍