UPDATES

വിദേശം

ഭരണകക്ഷിയും കൈവിട്ടു, ബോറിസ് ജോണ്‍സണ് ഭൂരിപക്ഷം പോയി, ബ്രിട്ടന്‍ തെരഞ്ഞെടുപ്പിലേക്ക്

മുന്‍ കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 21 ടോറി എംപിമാരാണ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുമായി ഒരുമിച്ചത്.

വിമത എംപിമാര്‍ കൂറുമാറിയതിനു പിന്നാലെ ബ്രിട്ടrഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഭൂരിപക്ഷം നഷ്ടമായി. 650 അംഗ പാര്‍ലമെന്റില്‍ 328 പേരും അനുകൂലമായി വോട്ടു ചെയ്തതോടെ അജണ്ടയുടെ പൂര്‍ണ്ണ നിയന്ത്രണം പ്രതിപക്ഷ എംപിമാര്‍ ഏറ്റെടുത്തു. അതായത് ഒരു കരാറുമില്ലാതെ നിശ്ചയിച്ച തീയതിക്ക് തന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ജോണ്‍സന്റെ ശ്രമങ്ങള്‍ ഇനി നടക്കില്ല. അതിനെതിരെ ബില്‍ അവതരിപ്പിച്ച് പാസാക്കാന്‍ പ്രതിപക്ഷത്തിനു കഴിയും. ഇതിന് മറുപടിയായി ബോറിസ് ജോണ്‍സണ്‍ നേരത്തെയുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള പ്രമേയം കൊണ്ടുവരുമെന്നാണ് പറയുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ബില്‍ പാസാക്കുമെന്ന് ജെറമി കോര്‍ബിന്‍ പറയുന്നു. മുന്‍ കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 21 ടോറി എംപിമാരാണ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുമായി ഒരുമിച്ചത്. പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാല്‍ അവര്‍ പാര്‍ട്ടിയില്‍നിന്നും പുറത്തുപോകേണ്ടിവരും. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും, തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമെന്നും ഭീഷണിപ്പെടുത്തിയാല്‍ വിമതര്‍ വഴിപ്പെടുമെന്നായിരുന്നു ബോറിസ് ജോണ്‍സന് പ്രതീക്ഷിച്ചിരുന്നത്.

ഇതോടെ ആഴ്ചകള്‍ക്കുള്ളില്‍ ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ബ്രെക്‌സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഫിലിപ്പ് ലീ കൂറുമാറിയിരുന്നു. വിമത എംപിമാര്‍ യൂറോപ്യന്‍ അനുകൂല കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റ്‌സിലേക്കും കൂറുമാറി. അതോടെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. എംപിയുടെ കൂറുമാറ്റത്തോടെ ജനുവരി 31വരെ ബ്രെക്‌സിറ്റ് നടപടികള്‍ വൈകിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരെത്തെ മുന്‍ പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ 3 തവണ പാര്‍ലമെന്റ് തള്ളിയിരുന്നു.

അതേസമയം, പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായെങ്കിലും സര്‍ക്കാര്‍ വീഴില്ല. അവിശ്വാസ പ്രമേയത്തിലൂടെ മാത്രമെ സര്‍ക്കാരിനെ പുറത്താക്കാന്‍ സാധിക്കൂ. ഒക്ടോബര്‍ 31-ന് അപ്പുറത്തേക്ക് ബ്രെക്സിറ്റ് വൈകിപ്പിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപീനയമാണെന്ന് ബോറിസ് ജോണ്‍സണ്‍ കുറ്റപ്പെടുത്തി. കരാറില്ലാതെയാണെങ്കില്‍ അങ്ങിനെ ഒക്ടോബര്‍ 31-ന് മുന്‍പുതന്നെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുമെന്ന ജോണ്‍സന്റെ കടുത്ത തീരുമാനങ്ങല്‍ക്കേറ്റ കനത്ത തിരിച്ചടിയാണിത്.

Read: കാശ്മീരിലേത് അന്താരാഷ്ട്ര പ്രശ്നം, മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് ബ്രിട്ടന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍