UPDATES

വിദേശം

തെരേസ മേയുടെ ബ്രെക്സിറ്റ് ഉടമ്പടി നിർദ്ദേശങ്ങളെ പാർലമെന്റ് മൂന്നാംതവണയും തള്ളി; ഉടമ്പടികളില്ലാത്ത ബ്രെക്സിറ്റിനായി തയ്യാറായെന്ന് യൂറോപ്യൻ കമ്മീഷൻ

‘ശരിയായ രീതിയിൽ’ യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ ബ്രിട്ടന് സാധിക്കാതെ വരുന്നതിൽ പാൽലമെന്റിലെ ഓരോ അംഗവും ദുഖിക്കേണ്ടതുണ്ടെന്ന് തെരേസ മേ പരാജയത്തിനു ശേഷം പറഞ്ഞു.

ഇനി വിടുതൽ ഉടമ്പടികളില്ലാതെ ഏപ്രിൽ 12ന് ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിട്ടുപോരാം. മറ്റൊന്നിനും സാധ്യതയില്ലാത്ത വിധം തെരേസ മേയുടെ ബ്രെക്സിറ്റ് ഡീലിനെ മൂന്നാം തവണയും പാർലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി. 286 വോട്ടുകൾക്കെതിരെ 344 വോട്ടുകൾക്കാണ് മേയുടെ ഡീലിനെ എംപിമാർ പരാജയപ്പെടുത്തിയത്. നേരത്തെ മേയ്ക്കെതിരെ നിലപാടെടുത്തിരുന്ന ചില കൺസർവ്വേറ്റീവ് എംപിമാർ വോട്ടിങ്ങിനു മുമ്പ് നടന്ന ചർച്ചയ്ക്കിടയിൽ മേയ്ക്ക് അനുകൂലമായ നിലപാടെടുക്കുകയുണ്ടായി. എങ്കിലും ലേബർ പാർട്ടി അംഗങ്ങളുടെയും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെയും പാർട്ടിയുടെ പത്ത് അംഗങ്ങളുടെയും പിൻബലത്തോടെ മേയുടെ ഉടമ്പടി നിർദ്ദേശങ്ങൾ പരാജയപ്പെടുത്തപ്പെട്ടു.

കഴിഞ്ഞ രണ്ടുവട്ടവും മേ അവതരിപ്പിച്ച വിടുതൽ കരാറുകളുടെ കുറച്ചുകൂടി നേർപ്പിക്കപ്പെട്ട രൂപമാണ് ഇത്തവണ വോട്ടിനിട്ടത്. ഇതോടു കൂടി ഏപ്രിൽ 12ന്റെ ബ്രെക്സിറ്റിന്റെ സ്വഭാവം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. ഉടമ്പടികളൊന്നുമില്ലാതെ തന്നെ യുകെ യൂറോപ്യൻ യൂണിയൻ വിടും. ഇതിൽ നിന്ന് ഇനിയൊരു മാറ്റം പ്രതീക്ഷിക്കണമെങ്കിൽ ഏപ്രിൽ 12 എന്ന വിടുതൽ തിയ്യതിയിൽ മാറ്റം വരണം. ഇതിനായി സർക്കാർ യൂറോപ്യൻ‌ യൂണിയനുമായി ചർച്ച നടത്തുമെങ്കിൽ മാത്രമേ മറ്റൊരു തീരുമാനത്തിന് സാധ്യതയുള്ളൂ.

ബ്രെക്സിറ്റ് പ്രതിസന്ധി അവസാനിപ്പിക്കാൻ പ്രധാനമന്ത്രി പൊതുതെരഞ്ഞെടുപ്പിന് തയ്യാറാകണമെന്ന് ലേബർ പാർട്ടി നേതാവും പ്രധാന പ്രതിപക്ഷ നേതാവുമായ ജെരെമി കോർബിൻ ആവശ്യപ്പെട്ടു. മേയുടെ ബ്രെക്സിറ്റ് ഡീൽ സംബന്ധിച്ച വോട്ടെടുപ്പിന്റെ ഫലം വന്നയുടനെ യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് ഡോണൾഡ് ടസ്കിന്റെ പ്രതികരണവും എത്തി. വിടുതൽ കരാർ വേണമെന്ന മേയുടെ ആവശ്യം തഴയപ്പെട്ടതിന്റെ സാഹചര്യത്തിൽ ഏപ്രിൽ 10ന് യൂറോപ്യൻ കൗൺസിൽ യോഗം ചേരാൻ താൻ നിശ്ചയിച്ചിട്ടുണ്ട് എന്നായിരുന്നു ട്വീറ്റ്. കരാറുകളില്ലാത്ത ഒരു ബ്രെക്സിറ്റ് തന്നെയായിരിക്കും നടക്കുകയെന്ന് യൂറോപ്യൻ കമ്മീഷനും വ്യക്തമാക്കി. മുമ്പോട്ടുള്ള വഴി എന്തായിരിക്കണമെന്നത് തീരുമാനിച്ച് അറിയിക്കാൻ തങ്ങൾ യുകെക്ക് ഏപ്രിൽ 12 വരെ സമയം നൽകിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയൻ കരാറുകളില്ലാത്ത ബ്രെക്സിറ്റിനായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും യൂറോപ്യന്‍ കമ്മീഷൻ പറഞ്ഞു.

ഇക്കഴിഞ്ഞ വാരത്തിൽ എട്ട് ബദൽ ബ്രെക്സിറ്റ് പദ്ധതികള്‍ യുകെ പാർലമെന്റിൽ വോട്ടിനിടുകയുണ്ടായി. ഒരെണ്ണം പോലും എംപിമാർ സ്വീകരിക്കുകയുണ്ടായില്ല. ഇതെത്തുടർന്നാണ് തിങ്കളാഴ്ച തെരേസ മേ താൻ ഒരുകൈ കൂടി നോക്കുമെന്ന് പ്രസ്താവിച്ചത്.

<blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>In view of the rejection of the Withdrawal Agreement by the House of Commons, I have decided to call a European Council on 10 April. <a href=”https://twitter.com/hashtag/Brexit?src=hash&amp;ref_src=twsrc%5Etfw”>#Brexit</a></p>&mdash; Donald Tusk (@eucopresident) <a href=”https://twitter.com/eucopresident/status/1111640125690310656?ref_src=twsrc%5Etfw”>March 29, 2019</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

പാർലമെന്റിനകത്ത് വോട്ടിങ്ങും ചർച്ചയും നടക്കുമ്പോൾ പുറത്ത് നിരവധിയാളുകൾ പ്രകടനങ്ങളുമായി രംഗത്തുണ്ടായിരുന്നു. ‘ബ്രിട്ടനിൽ വിശ്വസിക്കുക’, ‘പുറത്തു വരിക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിക്കാണിച്ചായിരുന്നു പ്രകടനം. ജനങ്ങൾ ജനാധിപത്യപരമായെടുത്ത ഒരു തീരുമാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെയാണ് തങ്ങളുടെ പ്രകടനമെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു വിധത്തിലുള്ള വിടുതൽ ഉടമ്പടികളോടും സമരസപ്പെടാനാകില്ലെന്ന് പ്രകടനക്കാർ പറഞ്ഞു. ഒന്നും എടുക്കാതെയും കൊടുക്കാതെയും യൂറോപ്യൻ യൂണിയൻ വിടുക എന്നതാണ് തങ്ങളുടെ നിലപാട്.

ശരിയായ രീതിയിൽ യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ ബ്രിട്ടന് സാധിക്കാതെ വരുന്നതിൽ പാൽലമെന്റിലെ ഓരോ അംഗവും ദുഖിക്കേണ്ടതുണ്ടെന്ന് തെരേസ മേ പരാജയത്തിനു ശേഷം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍