UPDATES

വിദേശം

ബ്രക്സിറ്റിന് പുതിയ ജനഹിത പരിശോധന; ലണ്ടനിൽ ദശലക്ഷങ്ങൾ പങ്കെടുത്ത മാർച്ച്

ഇറാഖ് യുദ്ധത്തിനെതിരെ 2003 ൽ സംഘടിപ്പിച്ച റാലിയേക്കാൾ വലുതായിരുന്നു ബ്രക്സിറ്റ് വിരുദ്ധ റാലിയെന്നും സംഘാടകർ അവകാശപ്പെടുന്നു.

ബ്രക്സിറ്റ് നടപടികൾക്കായി ബ്രിട്ടണിൽ‌ വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യവുമായി വൻ റാലി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ റാലിയെന്ന് വിശേഷിപ്പിക്കാവുന്ന റാലിയാണ് കഴിഞ്ഞ ദിവസം ലണ്ടൻ നഗരത്തിൽ അരങ്ങേറിയത്. മാർച്ചിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുത്തതായി സംഘാടകർ അവകശപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും സെൻട്രൽ ലണ്ടനിൽ അറങ്ങേറിയ മാർച്ചിന്റെ ഭാഗമായി. തങ്ങൾ ഇയു വിനെ ഇഷ്ടപ്പെടുന്നു, എന്ന പ്ലക്കാർഡുകയും യൂറോപ്യൻ യൂനിയന്റെ പതാകയും വഹിച്ചായിരുന്നു ജനക്കൂട്ടം റാലിയിൽ പങ്കെടുത്തത്.

ബ്രക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസാ മെയ് രാജിവയ്ക്കണമെന്ന് ആവശ്യം ശക്തമാവുന്നതിനിടെയാണ് ലണ്ടനില്‍ ദശ ലക്ഷങ്ങൾ പങ്കെടുത്ത റാലി അരങ്ങേറിയത്. ഇറാഖ് യുദ്ധത്തിനെതിരെ 2003 ൽ സംഘടിപ്പിച്ച റാലിയേക്കാൾ വലുതായിരുന്നു ബ്രക്സിറ്റ് വിരുദ്ധ റാലിയെന്നും സംഘാടകർ അവകാശപ്പെടുന്നു.

അതിനിടെ, ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ആവശ്യം യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ബ്രക്സിറ്റ് നടപടികള് മേയ് 22-നുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ പൂർ‌ത്തിയാക്കാനും യൂറോപ്യന്‍ നിര്‍ദേശം നല്‍കി. ബ്രക്സിറ്റ് ജൂണ്‍ 30 വരെ നീട്ടണമെന്ന ആവശ്യവുമായി ദിവസങ്ങൾക്ക് മുൻപാണ് മേ യൂറോപ്യന്‍ യൂണിയന് കത്തയച്ചത്. എന്നാൽ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടുത്തയാഴ്ച ബ്രക്സിറ്റ് കരാറിന്മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇത് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് തെരേസ മേയുടെ പ്രതീക്ഷ. എന്നാല്‍ മെയ് അവസാന വാരത്തിൽ യൂറേപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ബ്രിട്ടന് സമയം നീട്ടി നൽകിയത്.

എന്നാൽ, ഒരിക്കൽ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ വോട്ട് ചെയ്ത ശേഷം വീണ്ടും അതിനെതിരെ ജനഹിതം പരിശോധന വേണമെന്ന് പറയുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും മേ പ്രതികരിച്ചു. പാര്‍ലമെന്റില്‍ നടക്കാന്‍ പോകുന്ന വോട്ടെടുപ്പിലാണ് ശ്രദ്ധ. ഇതില്‍ ജയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍ക്കുന്നതെന്നും തെരേസ മേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍