UPDATES

വിദേശം

കംബോഡിയൻ വംശഹത്യ: ഖമേർ റൂഷ് നേതാക്കൾ കുറ്റക്കാരെന്ന് കോടതി

കംബോഡിയയിൽ 1975നും 1979നും ഇടയിൽ നടന്ന വംശഹത്യകളിൽ ഖമേർ റൂഷ് നേതാക്കൾ കുറ്റക്കാരെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന യുദ്ധ കോടതി കണ്ടെത്തി. ‘ബ്രദർ നമ്പർ ടു’ എന്നറിയപ്പെടുന്ന നൂവോൻ ചിയ (92), ഖിയൂ സാംഫാൻ (87) എന്നിവരാണ് ഇപ്പോൾ കുറ്റം ചാർത്തപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളിൽ ഉത്തരവാദികളായവരിൽ ഇവർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.

17 ലക്ഷത്തോളം കമ്പോഡിയക്കാരുടെ മരണത്തിനിടയാക്കിയ നീക്കങ്ങളാണ് ഖമേർ റൂഷ് നേതാക്കൾ നടത്തിയത്. മാനവികതയ്ക്കെതിരായ കുറ്റകൃത്യം അടക്കം ജനീവ കൺവെന്‍ഷന്റെ നിരവധി ചട്ടങ്ങളുടെ ലംഘനങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. വിയറ്റ്നാം വംശജർക്കും ചാം മുസ്ലിങ്ങൾക്കുമെതിരെ വംശഹത്യ തന്നെ നടന്നതായി കോടതി നീരീക്ഷിച്ചു.

കോടതിനടപടികൾ വീക്ഷിക്കാൻ ചാം മുസ്ലിങ്ങള്‍ അടക്കമുള്ളവരടങ്ങിയ വൻ ജനാവലി എത്തിച്ചേർന്നിരുന്നു. കുറ്റം ചാർത്തപ്പെട്ട ഖമേർ റൂഷ് നേതാക്കൾ നിലവിൽ ജയിലിലാണുള്ളത്. 2011ലും 2014ലും മുൻകാലങ്ങളിൽ ആളുകളെ കാണാതായത് അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഇവർ ശിക്ഷിക്കപ്പെട്ടിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കംപൂചിയ അംഗങ്ങളെയാണ് ഖമേർ റൂഷ് എന്നു വിളിക്കുന്നത്. 1975 മുതൽ 79 വരെ ഇവരുടെ ഭരണത്തിൻകീഴിൽ കൂട്ടക്കൊലകൾ അരങ്ങേറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍