UPDATES

വിദേശം

നെതര്‍ലാന്‍ഡിലെ കഞ്ചാവ് കഫേകളിലേക്ക് ഇനിമുതല്‍ മുന്തിയ ‘സാധനം’ എത്തിച്ചുകൊടുക്കുന്നത് മരുന്ന് നിര്‍മ്മാതാക്കള്‍

ആംസ്റ്റര്‍ഡാമില്‍ മാത്രം 170 ഓളം കഞ്ചാവ് കഫേകളുണ്ട്.

കഞ്ചാവ് കരിഞ്ചന്തയെ നേരിടാനായി ഡച്ച് (നെതര്‍ലാന്‍ഡ്‌സ്) സര്‍ക്കാരിന്റെ പുതിയ പരീക്ഷണം. നെതര്‍ലാന്‍ഡിലെ കഞ്ചാവ് കഫേകളിലേക്ക് ഇനിമുതല്‍ അംഗീകൃത മരുന്ന് നിര്‍മ്മാതാക്കള്‍ സാധനം എത്തിച്ചുകൊടുക്കും. ഡച്ച് നിയമപ്രകാരം, ലൈസന്‍സുള്ള കോഫി ഷോപ്പുകള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്താം. എന്നാല്‍ അത് ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ അയഞ്ഞ നയമാണ് ക്രിമിനല്‍ സംരംഭങ്ങള്‍ തഴച്ചുവളരാന്‍ കാരണമെന്ന് സര്‍ക്കാര്‍ കരുതുന്നു.

പുതിയ നയപ്രകാരം 2021 മുതല്‍, 10 നഗരങ്ങളിലെ കഫേകള്‍ക്ക് പരീക്ഷണത്തിന്റെ ഭാഗമായി നാല് വര്‍ഷത്തേക്ക് നല്ല ‘ഗുണനിലവാരമുള്ള’ കഞ്ചാവ് നിയമപരമായി ലഭ്യമാക്കും. ഡ്രഗ്ഗുകളുടെ കാര്യത്തില്‍ പൊതുവേ ലിബറല്‍ നിയമങ്ങള്‍ക്ക് പേരുകേട്ട രാജ്യമായ നെതര്‍ലാന്‍ഡില്‍ കഞ്ചാവ് നട്ടുവളര്‍ത്തുന്നത് എന്നും ഒരു തര്‍ക്കവിഷയമാണ്. കഞ്ചാവ് അധികമായി വില്‍പ്പന നടത്തുന്ന കഫേ ഉടമകള്‍ വിതരണത്തിനായി അനധികൃത വിപണിയെയാണ് വളരെക്കാലമായി ആശ്രയിക്കുന്നത്. അതിന് വഴിയൊരുക്കികൊടുക്കുന്നത് സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളാണെന്നത് കാലങ്ങളായുള്ള ആരോപണവുമാണ്.

അര്‍നെം, അല്‍മേര്‍, ബ്രെഡ, ഗ്രോനിന്‍ഗെന്‍, ഹെര്‍ലന്‍, ഹെല്ലെവോറ്റ്സ്ലൂയിസ്, മാസ്ട്രിക്റ്റ്, നിജ്‌മെഗന്‍, ടില്‍ബര്‍ഗ്, സാന്‍സ്റ്റാഡ് എന്നീ നഗരങ്ങളിലെ കഫേകളാണ് പരീക്ഷണത്തിനായി തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി ദേശീയ അംഗീകാരമുള്ള കര്‍ഷകര്‍ കഞ്ചാവ് കൃഷി ചെയ്യും. കടയുടമകള്‍ക്ക് കര്‍ഷകരില്‍ നിന്നും നേരിട്ട് കഞ്ചാവ് വാങ്ങാന്‍ കഴിയില്ല. നിയമവിരുദ്ധ വിതരണക്കാരുമായി ഒരു നിലക്കുമുള്ള ഇടപാടുകളും നടക്കില്ല എന്നതാണ് പുതിയ നയത്തിന്റെ കാതല്‍. അതുകൊണ്ടാണ് ഹേഗ്, ആംസ്റ്റര്‍ഡാം, ഉട്രെച്റ്റ്, റോട്ടര്‍ഡാം തുടങ്ങിയ പീമുഖ നഗരങ്ങളിലെ കോഫീ ഷോപ്പുകള്‍ പദ്ധതിയുമായി സഹകരിക്കാത്തത്.

ആംസ്റ്റര്‍ഡാമില്‍ മാത്രം 170 ഓളം കഞ്ചാവ് കഫേകളുണ്ട്. അവരെല്ലാവരും ഒറ്റയടിക്ക് വിതരണക്കാരെ ഉപേക്ഷിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങളും വലുതായിരിക്കുമെന്ന് മേയര്‍ ഫെംകെ ഹാല്‍സെമ കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read: ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍