UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാരോപണങ്ങള്‍: കർദ്ദിനാൾ ജോർജ് പെൽ വിചാരണയ്ക്ക് വിധേയമാകണം

ജോർജ് പെല്ലിനെ വിചാരണ ചെയ്യാൻ വേണ്ട തെളിവുകളുണ്ടെന്ന് മെൽബണിലെ മജിസ്ട്രേറ്റ് ബെലിൻഡ വെല്ലിങ്ടൺ കണ്ടെത്തി.

വത്തിക്കാന്റെ ഉന്നത പദവിയുള്ള പുരോഹിതന്മാരിലൊരാളായ കർദ്ദിനാൾ ജോർജ് പെൽ വിചാരണയ്ക്ക് വിധേയമാകണമെന്ന് കോടതിയുത്തരവ്. തനിക്കെതിരെ ഉയർന്ന നിരവധി ലൈംഗികാരോപണങ്ങളിന്മേലാണ് വിചാരണ നടക്കുക. വത്തിക്കാനിൽ ഉയര്‍ന്ന റാങ്കുള്ള പുരോഹിതരിൽ മൂന്നാംസ്ഥാനത്താണ് ഇദ്ദേഹം. നേരത്തെ വത്തിക്കാൻ ട്രഷറർ സ്ഥാനത്തായിരുന്നു.

ജോർജ് പെല്ലിനെ വിചാരണ ചെയ്യാൻ വേണ്ട തെളിവുകളുണ്ടെന്ന് മെൽബണിലെ മജിസ്ട്രേറ്റ് ബെലിൻഡ വെല്ലിങ്ടൺ കണ്ടെത്തി.

വിചാരണയ്ക്കു മുന്നോടിയായ വാദംകേൾക്കൽ തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് മാസത്തോളമായി. ദശകങ്ങൾക്കു മുമ്പ് നടത്തിയ ലൈംഗിക അരാജക ജീവിതമാണ് കോടതിക്കു മുമ്പിൽ ഈ കാലയളവിൽ വെളിപ്പെട്ടത്. സാക്ഷികൾ സംഭവങ്ങൾ കോടതിക്കു മുമ്പിൽ വിശദീകരിച്ചു.

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്. 76 വയസ്സാണ് ജോർജ് പെല്ലിന് ഇപ്പോൾ. ഓസ്ട്രേലിയയിൽ ഏറ്റവും ഉന്നതരായ പുരോഹിതരിലൊരാളാണ്. വത്തിക്കാനിലെയും പുരോഹിതശ്രേഷ്ഠരിൽ പെടുന്നു ജോർജ് പെൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍