UPDATES

വിദേശം

മുസ്ലിങ്ങളെ പിടിച്ചുവെച്ച് ബദൽ ‘വിദ്യാഭ്യാസം’ നൽകുന്നില്ലെന്ന് ചൈന; ഉണ്ടെന്ന് ഐക്യരാഷ്ട്രസഭ

പത്ത് ലക്ഷത്തോളം ഉയ്ഗ്വർ മുസ്ലിങ്ങളെ ചൈന പിടികൂടി ‘പുനർവിദ്യാഭ്യാസം’ നൽകാനായി ക്യാമ്പുകളിലേക്ക് അയച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ പാനലിനെ ചിലർ അറിയിച്ചു.

മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നുവെന്ന ഐക്യരാഷ്ട്രസഭ സംഘത്തിന്റെ റിപ്പോർട്ട് തള്ളി ചൈന. വെള്ളിയാഴ്ചയാണ് യുഎൻ ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഭീകരവാദ പ്രവർത്തനങ്ങളെ തടയിടാനെന്ന വ്യാജേന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അടിച്ചമർത്താൻ ചൈന ശ്രമിക്കുന്നുണ്ടെന്നാണ് പാനൽ ആരോപിച്ചത്.

ഐക്യരാഷ്ട്രസഭാ പാനലിനോട് ചൈനീസ് അധികൃതർ അറിയിച്ചത് ഭീകരതയ്ക്കെതിരെ ഒരു പ്രത്യേക പ്രചാരണം നടക്കുന്നുണ്ടെന്നും അത് ഏതെങ്കിലും മതവിഭാഗങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നുമാണ്. എന്നാൽ തങ്ങൾക്ക് മറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചതെന്ന് ഐക്യരാഷ്ട്രസഭ പാനൽ പറയുന്നു.

പത്ത് ലക്ഷത്തോളം ഉയ്ഗ്വർ മുസ്ലിങ്ങളെ ചൈന പിടികൂടി ‘പുനർവിദ്യാഭ്യാസം’ നൽകാനായി ക്യാമ്പുകളിലേക്ക് അയച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ പാനലിനെ ചിലർ അറിയിച്ചു. ഈ ക്യാമ്പുകളിൽ എത്രകാലം ഇവർ തുടരേണ്ടി വരുമെന്നതിൽ യാതൊരു വ്യക്തതയുമില്ല. ഇത് ഒരുതരം ജയിൽ തന്നെയാണെന്ന് ആരോപണമുയരുന്നുണ്ട്.

സിനിജാങ് പ്രവിശ്യയിലാണ് ഈ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നതെന്നാണ് ആരോപണം. എന്നാല്‍ സിനിജാങ് പ്രവിശ്യയിൽ അത്തരമൊരു ക്യാമ്പ് പ്രവർത്തിക്കുന്നില്ലെന്ന് ചൈനീസ് യുനൈറ്റഡ് ഫ്രോണ്ട് വർക്ക് ഡിപ്പാർട്ട്മെന്റ് പറയുന്നു. അതെസമയം ഒരു വിദ്യാഭ്യാസപരിപാടിയും ഇടക്കിടെയുള്ള ക്യാമ്പുകളും നടക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍