UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൈനയുടെ മക്കാവു പ്രതിനിധി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു; വിഷാദരോഗിയായിരുന്നെന്ന് റിപ്പോർട്ടുകൾ

മരണത്തെക്കുറിച്ച് കൂടുതലൊന്നും ചൈന വെളിപ്പെടുത്തിയിട്ടില്ല.

ചൈന തങ്ങളുടെ പ്രത്യേക ഭരണമേഖലയായ മക്കാവുവിൽ നിയോഗിച്ചിരുന്ന പ്രതിനിധി ഷെങ് സിയാവോസോങ് കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. മക്കാവുവിലെ ചൈനീസ് ലൈസൺ ഓഫീസിന്റെ തലവനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ വിഷാദരോഗം ബാധിച്ചിരുന്നതായി ലൈസൺ ഓഫീസ് അറിയിച്ചു.

ഇദ്ദേഹത്തിന് ആദരാഞ്ജലികൾപ്പിക്കാൻ സർക്കാരിന്റെ ഉന്നത പ്രതിനിധികൾ മക്കാവുവിലെത്തിയിരുന്നു. അതെസമയം മരണത്തെക്കുറിച്ച് കൂടുതലൊന്നും ചൈന വെളിപ്പെടുത്തിയിട്ടില്ല.

2017 സെപ്തംബർ മാസത്തിലാണ് 59കാരനായ ഷെങ് മക്കാവുവിൽ നിയമിക്കപ്പെട്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മറ്റി മെമ്പർമാരിലൊരാളാണ് ഇദ്ദേഹം. നേരത്തെ ഫ്യൂജിയാൻ പ്രവിശ്യയുടെ ഗവർണറായും ജോലി നോക്കിയിട്ടുണ്ട്.

ചൈനീസ് ഭരണകൂടത്തിനും മക്കാവു ഭരണകൂടത്തിനും ഇടയിലുള്ള ഒരു നയതന്ത്ര പാലമാണ് ലൈസൺ ഓഫീസ് എന്നു പറയാം. ഒരു ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് ചൈനയുടെ പ്രത്യേകാധികാര പ്രവിശ്യകളാണ് ഹോങ്കോങ്ങും മക്കാവുവും ഭരിക്കുന്നത്. ഈ ഓഫീസറെ തെരഞ്ഞെടുക്കുന്നതാണെങ്കിലും ചൈനയുടെ അനുമതിയോടു കൂടി മാത്രമേ ഇത് നടക്കൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍