UPDATES

വിദേശം

സമരം ചെയ്യുന്നവരുടെ മുടി കത്തിക്കാം: ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത ലേസർ തോക്ക്

ഇതൊരു മാരകായുധമല്ലെന്നാണ് തോക്ക് വികസിപ്പിച്ചെടുത്ത സെഡ്കെസെഡ്എം ഫൈബർ ലേസർ കമ്പനി പറയുന്നത്.

ചൈനീസ് പൊലീസിന് ഉപയോഗിക്കാനായി പുതിയ ലേസർ തോക്ക് രൂപപ്പെടുത്തി. സമരം ചെയ്യുന്നവരുടെ മുടി കത്തിക്കാൻ ഈ തോക്കുപയോഗിച്ച് വെടി വെച്ചാൽ മതി! ഏതാണ്ട് ഒരു കിലോമീറ്റർ വ്യാപ്തിയിൽ ഈ തോക്ക് പ്രയോഗിക്കാനാകും. ബാനറുകൾ, വസ്ത്രങ്ങൾ, മുടി എന്നിവ കത്തിക്കാൻ ഈ തോക്കിൽ നിന്നുതിരുന്ന ലേസർ രശ്മികൾക്ക് സാധിക്കും.

ഇതൊരു മാരകായുധമല്ലെന്നാണ് തോക്ക് വികസിപ്പിച്ചെടുത്ത സെഡ്കെസെഡ്എം ഫൈബർ ലേസർ കമ്പനി പറയുന്നത്. അതെസമയം, ആയുധപ്രയോഗമേൽക്കുന്ന സമയത്ത് നല്ല വേദനയുണ്ടാകുമെന്നും കമ്പനി പറയുന്നു.

നിയമവിരുദ്ധമായ ബാനറുകൾ നശിപ്പിക്കാനും നിയമത്തെ വെല്ലുവിളിക്കുന്ന സമരങ്ങളെ തകർക്കാനുമാണ് ഈ ആയുധം പ്രയോഗിക്കപ്പെടുകയെന്നാണ് വിശദീകരണം.

3 കിലോഗ്രാം ഭാരമുള്ളതാണ് ഈ തോക്ക്. ഗ്ലാസ് തുടങ്ങിയ സുതാര്യമായ വസ്തുക്കളിലൂടെ തോക്കില്‍ നിന്നുള്ള രശ്മികൾ കടന്നുപോയി ലക്ഷ്യം സാധിക്കും. കാർ, ബോട്ട്, വിമാനം തുടങ്ങിയവയിലെല്ലാം ഘടിപ്പിക്കാൻ സാധിക്കുന്ന വിധത്തിലാണ് തോക്കിന്റെ രൂപകൽപന.

ചൈനീസ് പൊലീസിന്റെ ഉപയോഗത്തിനു വേണ്ടിയാണ് തോക്ക് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആളുകളെ കൊല്ലാൻ ശേഷിയുള്ള ലേസർ തോക്കുകൾ വികസിപ്പിക്കരുതെന്ന് അന്താരാഷ്ട്രതലത്തിൽ കരാറൊപ്പിട്ട രാജ്യമാണ് ചൈന. ഈ തോക്ക് പക്ഷെ, ആളെ ഉടൻ കൊല്ലുന്ന തരത്തിൽ മാരകമല്ല. യുഎസ്സിൽ പെന്റഗൺ ഇത്തരം തോക്കുകൾ വികസിപ്പിച്ചെടുത്ത് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍