UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോക്ലേറ്റ് തീറ്റ നിര്‍ത്തേണ്ടി വരും; സാധനം കിട്ടാതാകുമെന്ന്‍ മുന്നറിയിപ്പ്

Avatar

റോബര്‍ട്ടോ എ ഫ്രെഡ്മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വിശ്വോത്തര ചോക്ലേറ്റ് ഉത്പാദകര്‍ ലോകമെമ്പാടുമുള്ള ചോക്ലേറ്റ് പ്രേമികളെ ശക്തമായി താക്കീതു ചെയ്യുന്നു. നിങ്ങള്‍ ഒരുപാടു ചോക്ലേറ്റ് തിന്നുന്നു: നിയന്ത്രണമില്ലാതെ, ഈ പ്രവണത തുടര്‍ന്നാല്‍ ലോകം നയിക്കപ്പെടുന്നത് അത്ര സുഖകരമല്ലാത്ത ഒരു സാഹചര്യത്തിലേക്കായിരിക്കാം എന്ന് അവര്‍ കൂട്ടി ചേര്‍ക്കുന്നു .

ലോകമൊട്ടാകെയുള്ള ചോക്ലേറ്റ് നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ‘മാര്‍സ് ഇന്‍കൊര്‍പറെറ്റ്‌സ്’, ‘ബെറി കല്‍ബൗട്ട് ‘ എന്നിവര്‍ ചോക്ലേറ്റ് നിര്‍മണവുമായി ബന്ധപ്പെട്ട അതിപ്രസക്തമായ ചില വിവരങ്ങളുമായി മുന്‍പോട്ടു വരുകയുണ്ടായി. ലോകമൊട്ടാകെയുള്ള ചോക്ലേറ്റ് ഉപഭോഗം ആകെ ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുവായ കൊക്കോയുടെ അളവിനെക്കാളും ഒരുപാട് അധികമാണ്. ക്രമാനുഗതമായി നീണ്ട അന്‍പതു വര്‍ഷക്കാലം കൊണ്ട് ഉളവായ ചോക്ലേറ്റ് ദൗര്‍ലഭ്യത്തിന് മുകളിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് . ഈ ദൗര്‍ലഭ്യം ഇതേ അളവില്‍ വരും വര്‍ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതെ സുനിശ്ചിതമല്ലാത്ത ഒരളവുകോലില്‍ ഇതു വളരുകയാണ് എന്ന അനുമാനത്തിലേക്കാണ് ഈ മേഖലയിലെ പ്രഗത്ഭരുടെ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.

കഴിഞ്ഞ വര്‍ഷം മൊത്തം ഉത്പാദനത്തെക്കാളും 70,000 മെട്രിക് ടണ്‍ ചോക്ലേറ്റാണ് നമ്മള്‍ തിന്നു തീര്‍ത്തത് എന്ന വിവരം അമ്പരപ്പിക്കുന്നതാണ് . ഈ രണ്ടു ചോക്ലേറ്റ് ഭീമന്മാരും ഈ കാരണംകൊണ്ട് ലോകമൊട്ടാകെയുള്ള ഉപഭോക്താക്കളെ ബോധവത്കരിക്കുന്നുണ്ട്. 2020 നുള്ളില്‍ ഈ ചോക്ലേറ്റ് ദാരിദ്ര്യം 70,000 മെട്രിക് ടണ്‍ എന്നതില്‍ നിന്നും പതിനാലു മടങ്ങിനേക്കാളും അധികമായി ഒരു മില്ല്യന്‍ മെട്രിക് ടണ്‍ എന്ന അളവില്‍ എത്തിച്ചേരുമെന്ന് കണക്കാക്കപ്പെടുന്നു. ഈ പ്രതിസന്ധി 2030 ല്‍ രണ്ടു മില്ല്യന്‍ ടണ്‍ എന്ന പടുകൂറ്റന്‍ ദൗര്‍ലഭ്യത്തിലും എത്തിച്ചേരും എന്ന കണ്ടെത്തല്‍ ഇതിന്റെ ഗൗരവം വരച്ചുകാട്ടുന്നു.

ഈ ചോക്ലേറ്റ് പ്രതിസന്ധിയുടെ മൂലകാരണം കൊക്കോ ഉത്പാദനത്തില്‍ നേരിടുന്ന സുശക്തമായ പ്രതിബന്ധങ്ങളാണ്. ലോകമൊട്ടാകെ വിനിയോഗിക്കപ്പെടുന്ന കൊക്കോയുടെ എഴുപതു ശതമാനവും ഉത്പാദിപ്പിക്കുന്ന ഐവറി കോസ്റ്റും ഘാനയും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയിലെ കൊക്കോയുടെ കൃഷി ഗണ്യമായി കുറഞ്ഞത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഏറെ ഗുരുതരമായ ഫ്രൊസ്റ്റി പോഡ് എന്ന പൂപ്പല്‍ ബാധയും ഉത്പാദന പ്രതിസന്ധിക്ക് കാരണമാകുന്നു.

അന്താരാഷ്ട്ര കൊക്കോ ഓര്‍ഗനൈസേഷന്‍ ഈ പൂപ്പല്‍ ബാധ 30% മുതല്‍ 40% വരെയുള്ള ആഗോള കൊക്കോ ഉത്പാദനത്തെ ഹനിച്ചു എന്ന് കണക്കാക്കുകയുണ്ടായി. ഇതിനാല്‍ തന്നെ കൊക്കോ കൃഷി താരതമ്യേന ബുദ്ധിമുട്ടേറിയതായി മാറി. ഇത് കൃഷി മാറ്റത്തിന് കര്‍ഷകരെ നിര്‍ബന്ധിതരാക്കി. കൊക്കോയുടെ സ്ഥാനത്ത് ചോളം പോലെ എളുപ്പത്തില്‍ കൃഷിചെയ്യാവുന്നതും ലഭമേറിയതുമായ വിളയിനങ്ങള്‍ ഇടം പിടിച്ചു. ഇതെല്ലം സംഭവിക്കുമ്പോഴും ലോകത്തിന്റെ അടങ്ങാത്ത ചോക്ലേറ്റ് കൊതിക്ക് യാതൊരുവിധ മാറ്റവുമുണ്ടായില്ല. ഇതിലേറെ ശ്രദ്ധിക്കപ്പെടുന്നത് വളര്‍ന്നു വരുന്ന ഉപഭോഗ മനോഭാവമാണ്, ഓരോ വര്‍ഷവും അവരുടെ വിനിയോഗത്തിന്റെ തോത് ഏറികൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഡാര്‍ക്ക് ചോക്ലേറ്റ് മുഖ്യധാരയുടെ ഭാഗമാവുകയും അതിനോടുള്ള പ്രതിപത്തി ഏറുകയും ചെയ്യുകയുണ്ടായി. സാധാരണ ചോക്ലേറ്റില്‍ 10% കൊക്കോ അടങ്ങിയിരിക്കുമ്പോള്‍ ഡാര്‍ക്ക് ചോക്ലേറ്റില്‍ ഏകദേശം 70% വും കൊക്കോയാണ്. ഇത് പരമ്പരാഗത ചോക്ലേറ്റുകളെ അപേക്ഷിച്ച് വലിയ അളവിലെ വ്യത്യാസമാണ് . ഇതും ചോക്ലേറ്റ് പ്രതിസന്ധിയുടെ നിര്‍ണായക കാരണങ്ങളില്‍ ഒന്നായി മാറി.

ലോകത്ത് ഉത്പാദിക്കുന്നതിലുമധികം വിനിയോഗിക്കേണ്ടി വരുന്ന ഏതൊരു ഉത്പന്നത്തെയും പോലെ വിലക്കയറ്റം കാര്യമായിത്തന്നെ ഇവിടയും വില്ലനായി. കൊക്കോയുടെ വില 2012 മുതല്‍ 60%ത്തില്‍ അധികം കുത്തനെ മുകളിലേക്ക് കയറി. ഇത് ചോക്ലേറ്റ് ബാറുകളുടെ വില കൂട്ടുവാനും ഉത്പാദകരെ നിര്‍ബന്ധിച്ചു . ഹെര്‍ഷ്യസ് എന്ന കമ്പനി തുടങ്ങിവച്ച വിലക്കയറ്റം മറ്റുള്ളവര്‍ക്കും ഏറ്റെടുക്കേണ്ടിവന്നു.

ചോക്ലേറ്റ് ആവിശ്യവും കൊക്കോ ലഭ്യതയും തമ്മിലുള്ള അസന്തുലനാവസ്ഥയും പരിഹരിക്കുന്നതിന് വേണ്ടിയുള്ള നൂതന പ്രതിവിധികള്‍ കണ്ടെത്തുവാന്‍ ഒട്ടനവധി പരിഷ്‌കൃത മാര്‍ഗങ്ങള്‍ അവലംബിക്കുവാന്‍  ഈ മേഖലയിലുള്ളവര്‍ സന്നദ്ധരായി. വിശേഷമായി സെന്‍ട്രല്‍ ആഫ്രിക്കയില്‍ കാര്‍ഷിക ഗവേഷകര്‍ തയാറാക്കിയ പുതിയ ഇനം കൊക്കോ തൈയാണ് ഇതിലെ താരം. ഈ തൈ പരമ്പരാഗത കൊക്കോ തൈ ഉത്പാദിപ്പിക്കുന്നതിന്റെ എഴിരട്ടിയോളം ഫലം നല്‍കുന്നു. ഉത്പാദനം കൂടിയപ്പോള്‍ രുചിയുടെ കാര്യത്തില്‍ സന്ധി ചെയ്യേണ്ടി വന്നു. ഇത് ഒരു വെല്ലുവിളിയാണെങ്കിലും നേരിടാതെ വയ്യ എന്ന അവസ്ഥയിലാണ് കര്‍ഷകരും ഉത്പാദകരും, ഉപഭോക്താകളും.

വന്‍തോതില്‍ ചോക്ലേറ്റ് ഉണ്ടാക്കാനുള്ള ധൃതിയില്‍ നമുക്ക് നഷ്ടമാകുന്നത് അനിര്‍വചനീയമായ ചോക്ലേറ്റ് എന്ന മണവും രുചിയുമാകാം. ഒരു പക്ഷെ നാം ശീതികരണിയില്‍ നിന്നും എടുത്തുപയോഗിക്കുന്ന തക്കാളിപോലയോ കോഴിയിറച്ചിപോലയോ ഉള്ള ഒന്ന്. സമൃദ്ധിയിലേക്കുള്ള വഴിയില്‍ ഇത്തരം നഷ്ടങ്ങളെല്ലാം തീരെ ചെറുതാണ്. ഇത്തരം വ്യതിയാനങ്ങള്‍ ആരെയെങ്കിലും, ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം അവ്യക്തമാണ്, എന്നിരുന്നാലും ഉത്പാദകരെ പിന്തിരിപ്പിക്കില്ല എന്ന് ഉറപ്പാണ് .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍