UPDATES

വിഎച്ച്പിയും ബജ്റംഗദളും ‘മതതീവ്രവാദ സംഘടനകളെ’ന്ന് സിഐഎ ഫാക്ട്ബുക്ക്

സിഐഎയുടെ വിലയിരുത്തൽ ‘ഭാരത വിരുദ്ധ’മാണെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു.

വിഎച്ച്പി, ബജ്റംഗ്ദൾ എന്നീ ആർഎസ്എസ് അഫിലിയേറ്റഡ് സംഘടനകളെ മതതീവ്രവാദ സംഘടനകളെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ ഫാക്ട്ബുക്ക്. ഈ സംഘടനകളെ ‘രാഷ്ട്രീയ സമ്മർദ്ദ ഗ്രൂപ്പുകൾ’ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇലക്ഷനുകളിൽ മത്സരിക്കാതെ തന്നെ രാഷ്ട്രീയ സമ്മർദ്ദ ഗ്രൂപ്പുകളായി മാറിയം സംഘടനകൾ എന്നാണ് ഈ വിഭാഗത്തെ സിഐഎ നിർവ്വചിച്ചിരിക്കുന്നത്.

എന്നാൽ, ഈ സംഘടനകള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാത‍ൃസംഘടനയായ ആർഎസ്എസ്സിനെ രാഷ്ട്രീയസമ്മർദ്ദ ഗ്രൂപ്പിൽ മാത്രമാണ് പെടുത്തിയിട്ടുള്ളത്. ഹുറിയത്ത് കോൺഫറൻസിനെയും ഇതേ ഗ്രൂപ്പിൽ പെടുത്തിയതിനൊപ്പം ഇവർ വിഘടനവാദികളാണെന്നും സിഐഎ വിലയിരുത്തുന്നു.

യുഎസ് സർക്കാരിന്റെയും പൗരന്മാരുടെയും റഫറന്‍സിനായി വർഷാവർഷം ഫാക്ട്ബുക്ക് പുറത്തിറക്കാറുണ്ട് സിഐഎ.

അതെസമയം, വിഎച്ച്പിയെയും ബജ്റംഗദളിനെയും സിഐഎ മതതീവ്രവാദ സംഘടനകളെന്ന് വിശേഷിപ്പിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ച് ബിജെപി സംവാദ് സെല്ലിന്റെ മുൻ ദേശീയ കൺവീനർ രംഗത്തു വന്നു. സിഐഎക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ഇദ്ദേഹം ഭീഷണി മുഴക്കി.

സിഐഎയുടെ വിലയിരുത്തൽ ‘ഭാരത വിരുദ്ധ’മാണെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ പറഞ്ഞു. വിഎച്ച്പി രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് ജയിൻ അവകാശപ്പെട്ടു.

ലോകത്തെമ്പാടും ഹിന്ദുത്വ രാഷ്ട്രീയം വളർത്തുകയും ലോകത്തെ ഹിന്ദുലോകമായി പരിവർത്തിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘടനയാണ് വിഎച്ച്പി. ഈ സംഘടനയുടെ യുവസംഘടനയാണ് ബജ്റംഗ്ദൾ. യുഎസ്സിൽ ശക്തമായ സാന്നിധ്യമുള്ള സംഘടനയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍