UPDATES

വിദേശം

കരാര്‍ രഹിത ബ്രെക്സിറ്റ്: ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്യുന്നു

കരാർ ഇല്ലാത്ത ബ്രെക്‌സിറ്റ് നടപ്പാക്കാൻ പാര്‍ലമെന്‍റ് അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ ബദൽ പാർലമെന്റ് രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം എം.പിമാര്‍ പ്രഖ്യാപിച്ചിരുന്നു.

ബിട്ടിഷ് പാര്‍ലമെന്‍റ് ബോറിസ് ജോൺസൺ താത്കാലികമായി സസ്പെൻഡ് ചെയ്യാന്‍ തീരുമാനിച്ചു. ഒക്ടോബർ 31-ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാർ നടപ്പാവാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കേയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായ നടപടിക്കൊരുങ്ങുന്നത്. സെപ്റ്റംബർ 10-മുതൽ ഒക്ടോബർ 14-വരെ അഞ്ചാഴ്ചത്തേക്കാണ് പാർലമെന്റ് പ്രവർത്തനം നിർത്തിവെക്കുക.

പാർലമെന്‍റ് സസ്പെൻഡ് ചെയ്യുന്നതിനായി രാജ്ഞിയുടെ അനുമതിക്ക് കാത്തിരിക്കുകയാണെന്ന് ജോൺസൺ തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്, കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് തടയുവാനുള്ള അവസാന ശ്രമമെന്നോണം കൺസർവേറ്റീവ്, പ്രതിപക്ഷ എംപിമാർ കഴിഞ്ഞ ദിവസം അടിയന്തിര യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ വ്യാപമായ പ്രധിശേധമാണ് ഉയരുന്നത്. ഇത് ‘ഭരണഘടനയോടുള്ള ക്രൂരതയാണെന്നാണ്‌’ സ്പീക്കർ ജോൺ ബെർകോവ് പറഞ്ഞത്. മന്ത്രിമാരുടെ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്തണോ എന്നതിനെക്കുറിച്ച് വൈറ്റ്ഹാൾ ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതുണ്ടെന്ന് മുൻ സിവിൽ സർവീസ് മേധാവി റോബർട്ട് കെർസ്‌ലേക്ക് പറഞ്ഞു.

ബ്രെക്സിറ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന് ‘ധാരാളം’ സമയമുണ്ടാകും എന്നും, എൻ‌എച്ച്‌എസിന് ധനസഹായം നൽകുന്നതിനും അക്രമപരമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള തന്റെ ആഭ്യന്തര മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സസ്‌പെൻഷൻ കാലയളവില്‍ ശ്രദ്ധിക്കുമെന്നും ജോൺസൺ എം‌പിമാർക്ക് അയച്ച കത്തിൽ പറയുന്നു. പക്ഷേ, ജോൺസന്‍റെ നീക്കങ്ങള്‍ തടയുന്നതിനുള്ള എം.പിമാരുടെ ശ്രമങ്ങള്‍ക്ക് തടയിടാനുള്ള ശ്രമമാണിതെന്ന് പകല്‍പോലെ വ്യക്തവുമാണ്.

കരാർ ഇല്ലാത്ത ബ്രെക്‌സിറ്റ് നടപ്പാക്കാൻ പാര്‍ലമെന്‍റ് അടച്ചുപൂട്ടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ ബദൽ പാർലമെന്റ് രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം എം.പിമാര്‍ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ്മിൻ‌സ്റ്ററിലെ ചർച്ച് ഹൌസിൽ നടന്ന ഒരു പ്രതീകാത്മക ക്രോസ്-പാർട്ടി യോഗത്തിൽ 160-ൽ അധികം എംപിമാർ പങ്കെടുത്തിരുന്നു. ‘പ്രധാനമന്ത്രിമാർ വരും പോകും. പക്ഷേ, നമ്മുടെ ജനാധിപത്യത്തിന്റെ സ്വഭാവത്തെ തന്നെ ഭീഷണിപ്പെടുത്താൻ കഴിവുള്ള ഇതുപോലൊരു പ്രധാനമന്ത്രിയെ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ്’ ഷാഡോ ചാൻസലറായ മക്ഡൊണെൽ യോഗത്തില്‍ അഭിപ്രായപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍