UPDATES

വിദേശം

യുഎസ്സിനെ ഉപയോഗിച്ച് പോപ്പിന്റെ ഇടപെടൽ; ക്യൂബയിൽ 60 വർഷത്തിനിടയിൽ നിർമിച്ച ആദ്യത്തെ കത്തോലിക്കാ പള്ളി തുറന്നു

1959ലെ ക്യൂബൻ വിപ്ലവത്തിനു ശേഷം രാജ്യത്ത് നിർമിക്കപ്പെട്ട ആദ്യത്തെ കത്തോലിക്കാ പള്ളിയുടെ ഉദ്ഘാടനം കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഉദ്ഘാടനം. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടന്നുവരുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്ന് പള്ളിയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ച റവ. ക്രിലോ കാസ്ട്രേ പറഞ്ഞു. ഇതൊരിക്കൽ സംഭവിക്കുമെന്ന് തനിക്കറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായാണ് ക്യൂബ പള്ളി നിർമാണം അനുവദിച്ചത്. കൂടുതൽ ഉപരോധങ്ങളെ നേരിടേണ്ടി വരുമെന്ന് അമേരിക്ക താക്കീത് നൽകിയിരുന്നു.

സംഘടിത മതങ്ങളുമായി ഈ അറുപതു വർഷവും ക്യൂബ വഴിവെട്ടിലായിരുന്നു. വിശ്വാസത്തിന്റെ പേരിലുള്ള മൂലധന കേന്ദ്രീകരണത്തെ എതിർക്കുന്ന നിലപാടാണ് ക്യൂബ വിപ്ലവത്തിനു ശേഷം കൈക്കൊണ്ടു പോന്നത്. ഇത്തരം മൂലധനങ്ങൾ ദുഷിപ്പുള്ളതാണെന്ന മാർക്സിസ്റ്റ് സിദ്ധാന്തം സോവിയറ്റ് യൂണിയന്റെ കൂടി സഹായത്തോടെ നടപ്പാക്കാൻ ക്യൂബയ്ക്കായി. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ വിശ്വാസകേന്ദ്രിതമായ മൂലധനശക്തികളുടെ ഇടപെടൽ ശക്തമായി. അമേരിക്കയിൽ‍ നിന്നുള്ള ഇടപെടലായിരുന്നു ഇതിൽ പ്രധാനം. കടുത്ത ഉപരോധങ്ങളാണ് അമേരിക്ക ക്യൂബയ്ക്കെതിരെ ഏർപ്പാടാക്കിയത്.

പള്ളികളുടെ ഉടമസ്ഥതയിൽ സ്കൂളുകൾ സ്ഥാപിക്കുന്നത് ക്യൂബൻ സർക്കാൻ അവസാനിപ്പിച്ചു. മതങ്ങളല്ല, സർക്കാരാണ് ഒരു രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കേണ്ടതും നടപ്പാക്കേണ്ടതുമെന്ന നിലപാടാണ് ക്യൂബയ്ക്കുണ്ടായിരുന്നത്. പുരോഹിതന്മാരെ പുനർവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിർമിച്ച് അങ്ങോട്ടയയ്ക്കുകയും ചെയ്തു സർക്കാർ. സർക്കാരിനൊപ്പം ജനങ്ങൾ ഒറ്റക്കെട്ടായി നിന്നിരുന്നെങ്കിലും വിശ്വാസിസമൂഹം ക്യൂബയിൽ തുടർന്നു വന്നിരുന്നു. വളരെ തുറന്ന രീതിയിലുള്ള പ്രാർത്ഥനകളും മറ്റും നടന്നിരുന്നില്ല. ഇവർക്ക് വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ ഇടപെടാനുള്ള അവസരവും ലഭിക്കുകയുണ്ടായില്ല.

യുഎസ്സുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ പോപ്പ് ഫ്രാൻസിസിന്റെ ഇടപെടലുണ്ടായതോടെയാണ് ക്യൂബ പള്ളികളുടെ കാര്യത്തിൽ അയഞ്ഞത്. 2014ലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് സാൻഡിയാനോയിൽ പള്ളി പണിയൽ ആരംഭിച്ചത്. പോപ്പിന്റെ ഇടപെടലിനെ പ്രശംസിച്ച് ക്യൂബൻ പ്രസിഡണ്ട് റൗൾ കാസ്ട്രോ പരസ്യമായി സംസാരിക്കുകയും ചെയ്തു. 100,000 ഡോളർ ചെലവിട്ടാണ് പള്ളി പണിഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍