UPDATES

കായികം

ഇത്തവണത്തെ ഫൈനലിസ്റ്റുകള്‍ ആരൊക്ക; ഇംഗ്ലണ്ട് സുപ്പര്‍താരം ഡേവിഡ് ബെക്കാം പ്രവചിക്കുന്നു

എന്നാല്‍ അനുഭവ സമ്പത്തിന്റെ കുറവ് ഗ്രേത്ത് സൗത്ഗേറ്റിന്റെ യുവനിരക്ക് ഫൈനലിലേക്കുള്ള പ്രയാണം കടുത്തതാക്കുമെന്നും മുന്ന് ലോകകപ്പിന്റെ ഭാഗമായിട്ടുള്ള ബെക്കാം പറയുന്നു.

ജൂലൈ 15ന് മോസ്‌കോയിലെ ലുഷ്‌നിക്കി സറ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന 2018 ലോകകപ്പ് ഫൈനല്‍ മല്‍സരത്തില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും ഏറ്റുമുട്ടുമെന്ന് മുന്‍ ഇംഗീഷ് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ടൂര്‍ണമെന്റിന്റെ അദ്യമല്‍സരത്തില്‍ ടുണിഷ്യയെ 2-1 തോല്‍പ്പിച്ച ഇംഗ്ലണ്ടിന്റെ പ്രകടനം ഇതിന്റെ ഉദാഹരണമാണെന്നും ബെക്കാം പറയുന്നു. ലോകകപ്പ് മല്‍സരങ്ങളുടെ പ്രചരണങ്ങളുടെ ഭാഗമായി ചൈനയിലെത്തിയപ്പോഴായിരുന്നു ബെക്കാമിന്റെ പ്രതികരണം.

അര്‍ജന്റീന്- ഇംഗ്ലണ്ട് ഫൈനലാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഫൈനലില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് പ്രതീക്ഷ, രാജ്യത്തോടുള്ള തന്റെ താല്‍പര്യവും ഇതിലുണ്ടെന്നും ബെക്കാം പറയുന്നു. ഇംഗ്ലണ്ടിന്റെ ആദ്യമല്‍സര വിജയം സന്തോഷം പകരുന്നതാണ്. യുവത്വം നിറഞ്ഞ ടീമാണ് ഇത്തവണ ടൂര്‍ണമെന്റിനെത്തിയിട്ടുള്ളത്. എന്നാല്‍ അനുഭവ സമ്പത്തിന്റെ കുറവ് ഗ്രേത്ത് സൗത്ഗേറ്റിന്റെ യുവനിരക്ക് ഫൈനലിലേക്കുള്ള പ്രയാണം കടുത്തതാക്കുമെന്നും മുന്ന് ലോകകപ്പിന്റെ ഭാഗമായിട്ടുള്ള ബെക്കാം പറയുന്നു.

ലോക ചാംപ്യന്‍മാരായ ജര്‍മനിയെ പരാജയപ്പെടുത്തിയ മെക്‌സികോയുടെതടക്കം ചില മുന് നിര ടീമുകളുടെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം അടക്കം വിലയിരുത്തിയാണ് ബെക്കാമിന്റ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടുമായി അര്‍ജന്റീന സെമിഫൈനലിലോ ഫൈനലിലോ ഏറ്റുമുട്ടുമെന്നാണ് വിലയിരുത്തല്‍.

ഗ്രൂപ്പ് ഘട്ടം കടന്ന് ലോകകപ്പില്‍ ഇംഗ്ലണ്ട് ആവസാനം ക്വാര്‍ട്ടറില്‍ കളിച്ച 2006ല്‍ ഇംഗ്ലീഷ് ക്യാപ്റ്റനായിരുന്നു ബെക്കാം. 1966 ലാണ് ഇംഗ്ലണ്ട് അവസാനമായി ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്. മല്‍സരത്തില്‍ ജര്‍മനിയോട് ടീം പരാജയപ്പെടുകയായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍