UPDATES

കായികം

ഓസ്‌ട്രേലിയന്‍ മോഹങ്ങള്‍ പൊലിയുന്നു; ഡെന്‍മാര്‍ക്കുമായി സമനില

മികച്ച ആക്രമണങ്ങളുമായി രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്ക് കളം നിറഞ്ഞതോടെ കടുത്ത പ്രതിരോധം തീര്‍ത്തും വീണുകിട്ടിയ അവസരങ്ങളില്‍ പ്രത്യാക്രമണം നടത്തിയും ഓസ്‌ട്രേലിയയും പിടിച്ചു നിന്നു.

വീറുറ്റ നിരവധി ആക്രമണ പ്രത്യാക്രമണങ്ങള്‍ക്ക് സാക്ഷിയായ ഗ്രൂപ്പ് സിയിലെ ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്ക് രണ്ടാം പാദമല്‍സരം സമനിലയില്‍ പിരിഞ്ഞു. തുല്യശക്തികളുടെ പോരാട്ടമെന്ന് തോന്നിപ്പിച്ച മല്‍സരത്തില്‍ ജയം തിരിച്ചു പിടിക്കാന്‍ ഉറച്ച് ഓസ്‌ട്രേലിയയും ജയം ആവര്‍ത്തിക്കാനുറച്ച് ഡെന്‍മാര്‍ക്കും മികച്ച കളിയാണ് സമാറാ അരാനയില്‍ പുറത്തെടുത്തത്. മാച്ച് ആരംഭിച്ച് എഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി ഡെന്‍മാര്‍ക്ക് കളിയില്‍ മുന്‍ തൂക്കം നേടിയിരുന്നെങ്കിലും 38ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഓസ്‌ട്രേലിയയും ഒപ്പമെത്തുകയായിരുന്നു.

ഇടത് വിങ്ങില്‍ നിന്ന് നിക്കോളോയ് യോര്‍ഗന്‍സെണിനല്‍ പാസ് ചെയ്ത പന്ത് ബോക്സിന്റെ മധ്യത്തില്‍ നിന്ന് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ഡെന്‍മാര്‍ക്കിനെ ക്രിസ്റ്റിയന്‍ എറിക്സണ്‍ ആദ്യമിനിറ്റില്‍ തന്നെ മുന്നിലെത്തിച്ചത്. എന്നാല്‍ 38ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലുടെ ഓസ്‌ട്രേലിയ കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. 36ാം മിനിറ്റില്‍ ഓസ്‌ട്രേലിയക്ക് അനുകുലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ഡെന്‍മാര്‍ക്ക് താരം യൂസ്ഫ് യുറാറുയുടെ കയ്യില്‍ തട്ടിയതോടെയാണ് പെനാല്‍റ്റിക്ക് വഴിയൊരുങ്ങിയത്. കിക്കെടുത്ത മൈല്‍ ജെഡിനാക്ക് ലക്ഷ്യം കാണുകയും ചെയ്തു. വിഎആറിലുടെയായിരുന്നു റഫറി ഹാന്‍ഡ് ബോള്‍കണ്ടെത്തിയത്.

മികച്ച ബോള്‍ പൊസഷനുമായി ആദ്യ പകുതിയില്‍ മുന്നിട്ടു നിന്ന ഒാസ്‌ട്രേലിയന്‍ മുന്നേറ്റങ്ങള്‍ പക്ഷെ ഡെന്‍മാര്‍ക്ക് പ്രതിരോധത്തില്‍ തട്ടി അകലുകയായിരുന്നു. പ്രതിരോധത്തിനും മുന്നേറ്റത്തിനും സമാന പ്രാധാന്യം നല്‍കി കളം നിറഞ്ഞ ഡെന്‍മാര്‍ക്കും മികച്ച കളി പുറത്തെടുത്തു.
മികച്ച ആക്രമണങ്ങളുമായി രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്ക് കളം നിറഞ്ഞതോടെ കടുത്ത പ്രതിരോധം തീര്‍ത്തും വീണുകിട്ടിയ അവസരങ്ങളില്‍ പ്രത്യാക്രമണം നടത്തിയും ഓസ്‌ട്രേലിയയും പിടിച്ചു നിന്നു. ഒാസ്‌ട്രേലിയന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും വിലങ്ങുനിന്നത് കാസ്പര്‍ ക്ഷെമിയല്‍ മാത്രമായിരുന്നു. ഗോളെന്നുറച്ച് തുടരെ തുടരെയെത്തിയ നിരവധി ഷോട്ടുകളാണ് കാസ്പര്‍ തനിയെ നേരിട്ടത്. മല്‍സരം സമനിലയില്‍ പിരിഞ്ഞതോടെ ആദ്യമല്‍സരം പരാജയപ്പെട്ട ഓസ്‌ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം വഴിമുട്ടി അവസ്ഥയിലേക്ക് നീങ്ങും.

ആദ്യപാദമല്‍സരത്തില്‍ പെറുവിനെ ഒരുഗോളിന് തോല്‍പ്പിച്ച് ആത്മവിശ്വാസവുമായിട്ടാണ് ഡെന്‍മാര്‍ക്ക് മല്‍സരത്തിനിരങ്ങിയതെങ്കില്‍ കരുത്തരായ ഫ്രാന്‍സിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജപ്പെട്ടാണ് ഓസ്ട്രലിയ കളത്തിലിറങ്ങിയത്. 4-2-3-1 ശൈലിയില്‍ പ്രതിരോധത്തിലൂന്നി ഓസ്‌ട്രേലിയ കളത്തിലിറങ്ങിയപ്പോള്‍ 4-3-3 ശെലിയായിരുന്നു ഡെന്‍മാര്‍ക്ക് സ്വീകരിച്ചത്. ലോക റാങ്കിങ്ങില്‍ 12ാം സ്ഥാനത്താണ് ഡെന്‍മാര്‍ക്ക്, 36 ാം റാങ്കുകാരാണ് ഓസ്‌ട്രേലിയ.

 

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍