UPDATES

ട്രെന്‍ഡിങ്ങ്

അഹമ്മദ് മൂസ അത്ര ചെറിയ മീനല്ല

2018 ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ 185ാം സ്ഥാനക്കാരനാണ് ഈ 25 കാരന്‍.

ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ നന്ദി പറയണം അഹമ്മദ് മൂസയെന്ന ഈ നൈജീരിയന്‍ താരത്തോട്. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയും സമനിലയിലും അടിതെറ്റിയ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക്  അഹമ്മദ് മൂസ നേടിയ ഇരട്ട ഗോളുകള്‍ തുറന്നു നല്‍കിയത് പ്രതീക്ഷയുടെ വാതിലുകളാണ്.

മല്‍സരത്തിന്റെ 49ാം മിനിറ്റില്‍ മോസസ് നല്‍കിയ കൃത്യതയാര്‍ന്ന പാസ് മികവുറ്റ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് അഹമ്മദ് മുസ ടൂര്‍ണമെന്റില്‍ തന്റ സാന്നിധ്യം അടയാളപ്പെടുത്തുന്നത്. 75ാം  മിനിറ്റില്‍ ഐസ്ലന്റ് പ്രതിരോധ നിരയെ ഫലപ്രദമായി കബളിപ്പിച്ചുകൊണ്ട് മൂസയുടെ രണ്ടാമത്തെ ഗോളും പിറന്നു. നിരവധി മികവുറ്റനീക്കങ്ങള്‍ക്കും മുസ നേതൃത്വം നല്‍കി.

ലെസ്റ്റര്‍ സിറ്റി താരമായിരുന്ന മൂസ പക്ഷേ അത്ര ചെറിയ മീനല്ല. 2018 ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ 185ാം സ്ഥാനക്കാരനാണ് ഈ 25 കാരന്‍. ഇതുവരെ 6 ലോകകപ്പ് മല്‍സങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ തവണയും നൈജീരിയന്‍ സ്‌ക്വാഡില്‍ അംഗമായിരുന്നു. എന്നാല്‍ ഇത്തവണ നേടിയ രണ്ട് ഗോളുകളാണ് ലോകപ്പില്‍ ആകെ നേടിയിട്ടുള്ളത്. രാജ്യത്തിനു വേണ്ടി 69 അന്താരാഷ്ട്ര മല്‍സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

പ്രധാനമായും സെന്റര്‍ ഫോര്‍വേര്‍ഡായി കളത്തലിറങ്ങാറുള്ള അദ്ദേഹം ഇടത്, വലത് വിങ്ങുകളിലും നൈജിരിയയുടെ വിശ്വസ്ഥനായ പോരാളിയാണ്. നൈജീരിയയിലെ ജോസില്‍ 1992 ഒക്ടോബര്‍ 14 ന് ജനിച്ച മൂസ നിലവില്‍ സിഎസ്‌കെഎ മോസ്‌കോ ക്ലബില്‍ അംഗവുമാണ്.

ഈ ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിച്ചത് മെസിയല്ല, മൂസ

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍