UPDATES

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ടോസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു

നാലാം നമ്പരിലേക്ക് കണ്ട് വച്ചിരിക്കുന്ന താരങ്ങള്‍ക്ക് ആ പൊസിഷനില്‍ വേണ്ടത്ര അനുഭവസമ്പത്തില്ലാത്തതാണ് ഏറ്റവും പുതിയ തലവേദന

ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഇന്നത്തെ മത്സരത്തില്‍ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. പരിക്കേറ്റ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി ഇന്ന് കളിക്കും.

നാലാം നമ്പരില്‍ ഇന്ത്യയ്ക്കുള്ള അനിശ്ചിതത്വം ഈ മത്സരത്തിലും തുടരുന്നുണ്ട്. നാലാം നമ്പരിലേക്ക് കണ്ട് വച്ചിരിക്കുന്ന താരങ്ങള്‍ക്ക് ആ പൊസിഷനില്‍ വേണ്ടത്ര അനുഭവസമ്പത്തില്ലാത്തതാണ് ഏറ്റവും പുതിയ തലവേദന. ഇന്നത്തെ മത്സരത്തില്‍ നീല നിറത്തിലുള്ള ജഴ്സി മാറ്റി ഇന്ത്യ ‘ഓറഞ്ച്’ അണിയുമെന്നാണ് കരുതപ്പെടുന്നത്. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച നടക്കുന്ന മല്‍സരത്തിലായിരിക്കും ഇന്ത്യയുടെ പുതിയ നിറം മാറ്റമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലായിരിക്കും ഇന്ത്യ ജഴ്സി മാറ്റുകയെന്നാണു ടീമുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. എന്ത് തന്നെ ആയാലും ഇന്നത്തെ മത്സരത്തില്‍ ടീം ഇന്ത്യ ആരാധകര്‍ക്ക് എന്ത് സര്‍പ്രൈസ് ആകും നല്‍കുകയെന്നത് കണ്ടറിയണം. ശിഖര്‍ ധവാനു പകരം ടീമിലെത്തിയ യുവതാരം ഋഷഭ് പന്ത് കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ധവാനും ഭുവനേശ്വറിനും പിന്നാലെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനും പരുക്കേറ്റതിന്റെ ആശങ്ക മാറിയിട്ടില്ലെങ്കിലും അഫഗാനെതിരെ അനായാസം വിജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ചില പരീക്ഷണങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. മികച്ച ഫോമിലേക്കു തിരികെ എത്തുന്നതിനിടെയാണ് ഭുവനേശ്വറിനു പരുക്കു വില്ലനായത്. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച ഭുവിയുടെ സ്ഥാനത്തേക്ക് മുഹമ്മദ് ഷമി എത്തുമ്പോള്‍ ടീം മാനേജ്മെന്റിന് കാര്യമായ ആശങ്കകളില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ഉജ്വല ഫോം കാത്തുസൂക്ഷിക്കുന്ന ഷമി ബാറ്റിങ് കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും മിടുക്കനാണ്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ഉജ്വല ഫോമിലാണെന്നതും ബോളിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷ വര്‍ധിപ്പിക്കും.

read more:ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ; ആരാധകര്‍ക്ക് സര്‍പ്രൈസ് എന്തായിരിക്കും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍