ബംഗ്ലാദേശുമായുള്ള ഇന്നത്തെ മത്സരവും മഴ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്.
ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ഇന്ന് നടക്കുന്ന ബംഗ്ലാദേശുമായുള്ള മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നു. മലിംഗയുടെ ഭാര്യാ മാതാവ് മരിച്ചതാണ് മടക്കത്തിന് കാരണം.
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ജൂണ്‍ 15ലെ മത്സരത്തിന് മുമ്പ് അദ്ദേഹം മടങ്ങിയെത്തും. ന്യൂസിലാന്‍ഡുമായുള്ള ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന് പരാജയപ്പെട്ട ശ്രീലങ്ക അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ 34 റണ്‍സിനാണ് ജയിച്ചത്. ആ മത്സരത്തില്‍ 39 റണ്‍സ് വഴങ്ങി മലിംഗ മൂന്ന് വിക്കറ്റെടുത്തിരുന്നു. പാകിസ്ഥാനുമായുള്ള മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.
അതേസമയം ബംഗ്ലാദേശുമായുള്ള ഇന്നത്തെ മത്സരവും മഴ മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. പിച്ച് പരിശോധന പോലും നടത്താനാകാത്ത വിധത്തില്‍ പെയ്യുന്ന മഴയില്‍ ഈ കളിയെയും ഉപേക്ഷിക്കപ്പെട്ടേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.