UPDATES

കായികം

മഴ ചതിക്കും; ഇന്ത്യ-പാക് മത്സരവും നടന്നേക്കില്ലെന്ന് സൂചന

ഇന്നത്തെ കാലാവസ്ഥ ശുഭപ്രതീക്ഷ നല്‍കുന്നതല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് മാഞ്ചസ്റ്ററിലെ ഓള്‍ ട്രഫോര്‍ഡ് ഗ്രൗണ്ടില്‍ നടക്കേണ്ട ഇന്ത്യ-പാക് മത്സരവും മഴ കൊണ്ടുപോകുമെന്ന് വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് ആരാധകര്‍ ഇന്നത്തെ മത്സരത്തിനായി കാത്തിരിക്കുമ്പോഴാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

മഞ്ചസ്റ്ററില്‍ ഇന്നലെ വൈകുന്നേരം വരെ മഴ പെയ്തിട്ടില്ല. എന്നാല്‍ ഔട്ട്ഫീല്‍ഡ് ആണ് ഏറ്റവും വലിയ പ്രശ്‌നം. ഗ്രൗണ്ടില്‍ പലയിടങ്ങളും നനഞ്ഞു കുഴഞ്ഞ അവസ്ഥയിലാണ്. ന്യൂസിലാന്‍ഡിനെതിരെ കഴിഞ്ഞയാഴ്ച നടക്കാനിരുന്ന ഇന്ത്യയുടെ മത്സരവും ഔട്ട്ഫീല്‍ഡിലെ പ്രശ്‌നങ്ങള്‍ കാരണമാണ് ഉപേക്ഷിക്കപ്പെട്ടത്. മഴ പൂര്‍ണമായും മാറിയാല്‍ മാത്രമാണ് ഓള്‍ഡ് ട്രഫോര്‍ഡ് ഗ്രൗണ്ടിലെ ഡ്രെയിനേജ് സംവിധാനം പരിശോധിക്കാനാകൂ. ഇന്നലെ മണിക്കൂറുകളോളം മാറി നിന്നെങ്കിലും സന്ധ്യയോടെ ചാറ്റല്‍ മഴ പെയ്തിരുന്നു.

ഇന്നത്തേക്ക് ഔട്ട്ഫീല്‍ഡ് സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് ഇന്നലെ മഴ മാറി നിന്ന സമയത്ത് നടന്നത്. ഇന്നത്തെ കാലാവസ്ഥ ശുഭപ്രതീക്ഷ നല്‍കുന്നതല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. വൈകുന്നേരും അഞ്ചിനും ഏഴിനുമിടയില്‍ മഴ പെയ്യാനുള്ള സാധ്യത അമ്പത് ശതമാനത്തിലേറെയാണ്. ഇന്നലെ ഇന്ത്യ പരിശീലനം നടത്തുമ്പോള്‍ മാറി നിന്ന മഴ ഇന്ത്യന്‍ ടീം ഗ്രൗണ്ടില്‍ നിന്നും കയറിയതും തിരികെയെത്തി.

ലോകകപ്പില്‍ ഇതുവരെ നടന്ന 19 മത്സരങ്ങളില്‍ നാലെണ്ണം മഴയില്‍ ഒലിച്ചു പോയിരുന്നു. ശ്രീലങ്കയ്ക്കാണ് ഇതില്‍ ഏറ്റവും വലിയ നഷ്ടമുണ്ടായത്. അവരുടെ രണ്ട് മത്സരങ്ങളാണ് മഴയില്‍ ഒലിച്ചുപോയത്.

read more:കോഹ്ലിയും കൂട്ടരും ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുന്നത് ആമിര്‍ പേടിയിലോ മഴപ്പേടിയിലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍