UPDATES

ട്രെന്‍ഡിങ്ങ്

മഴ കളിമുടക്കി; ഇന്ത്യ 46.4 ഓവറില്‍ 305 റണ്‍സിന് നാല് വിക്കറ്റ്

47-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 305ല്‍ എത്തിനില്‍ക്കുമ്പോഴാണ് മഴയെത്തിയത്.

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. മുഹമ്മദ് ആമിര്‍, ഇമാദ് വാസിം എന്നിവരൊഴികെയുള്ള എല്ലാ പാക് ബൗളര്‍മാരെയും കണക്കിന് ശിക്ഷിച്ചായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ വിളയാട്ടം. എന്നാല്‍ ഇന്നിംഗ്‌സ് ആവേശകരമായി അവസാനിക്കുമെന്ന് കരുതിയിരിക്കെ മഴയെത്തി.

ഇന്ത്യന്‍ നിരയില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയായിരുന്നു റണ്‍വേട്ടയ്ക്ക് കരുത്തായത്. ഓപ്പണര്‍ ലോകേഷ് രാഹുലിനൊപ്പം മികച്ച തുടക്കമാണ് അദ്ദേഹം ടീമിന് സമ്മാനിച്ചത്. ഇരുപത്തിനാലാം ഓവറില്‍ 136 റണ്‍സുള്ളപ്പോള്‍ രാഹുല്‍(78 പന്തില്‍ 57) വഹാബ് റിയാസിന്റെ പന്തില്‍ ബാബര്‍ അസമിന്റെ കൈകളിലെത്തി പുറത്തായതിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി ചേര്‍ന്നും രോഹിത് മികച്ച കൂട്ടുകെട്ടുണ്ടാക്കി.

മുന്നത്തിയൊമ്പതാം ഓവറില്‍ ഹസന്‍ അലിയുടെ പന്തില്‍ വഹാബ് റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 113 പന്തുകള്‍ നേരിട്ട രോഹിത് 140 റണ്‍സാണ് എടുത്തത്. 14 ഫോറുകളും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. രാഹുല്‍ രണ്ട് സിക്‌സും മൂന്ന് ഫോറും അടിച്ചു. രോഹിത് പുറത്തായതിന് ശേഷം ക്യാപ്റ്റനൊപ്പം ചേര്‍ന്ന ഹര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറിന് ചേര്‍ന്ന പ്രകടനം പുറത്തെടുത്തു. അടിച്ചു തകര്‍ക്കുന്ന തന്റെ പതിവ് ശൈലി കൈവിടാതിരുന്ന പാണ്ഡ്യ പക്ഷെ അതിവേഗം തന്നെ പുറത്തായി. 44-ാം ഓവറില്‍ ടീം സ്‌കോര്‍ 285ല്‍ എത്തിയപ്പോള്‍ മുഹമ്മദ് ആമിറിന്റെ പന്തില്‍ ബാബര്‍ അസമിന് ക്യാച്ച് നല്‍കിയായിരുന്നു പുറത്താകല്‍. നാല്‍പ്പത്തിയാറാം ഓവറില്‍ ധോണിയും(ഒന്ന്) പുറത്തായെങ്കിലും തൊട്ടുപിന്നാലെ ഇന്ത്യ മുന്നൂറ് കടന്നു.

47-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 305ല്‍ എത്തിനില്‍ക്കുമ്പോഴാണ് മഴയെത്തിയത്. 62 പന്തില്‍ 71 റണ്‍സെടുത്ത കോഹ്ലിയും മൂന്ന് റണ്‍സെടുത്ത വിജയ് ശങ്കറുമാണ് ക്രീസില്‍. പാക് ബൗളിംഗ് നിരയില്‍ മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റും ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍