UPDATES

കായികം

ശ്രീലങ്ക പൊരുതി കീഴടങ്ങി

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിടിച്ചെടുക്കമെന്ന് തോന്നിച്ചശേഷം ശ്രീലങ്ക പൊരുതി വീണു. ഓസ്‌ട്രേലിയ നേടിയ 376 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 46.2 ഓവറില്‍ 9 വിക്കറ്റിന് 312 റണ്‍സിന് തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ദിനേശ് ചണ്ഡിമല്‍ പരിക്കേറ്റു പുറത്തുപോവുകയും ചെയ്തു.

ഈ ലോകകപ്പില്‍ തന്റെ മൂന്നാം സെഞ്ച്വറി നേടിയ കുമാര്‍ സംഗക്കാരയുടെ സെഞ്ച്വറിയാണ് ശ്രീലങ്കയുടെ ഇന്നിംഗ്‌സിന്റെ പ്രധാന കരുത്തായത്. സംഗാരയ്‌ക്കൊപ്പം ദില്‍ഷനും പൊരുതാനുണ്ടായിരുന്നു. സച്ചിനുശേഷം 14,000 റണ്‍സ് തികച്ച ബാറ്റ്‌സ്മാനെന്ന നേട്ടവും ഇന്ന് സംഗക്കാര സ്വന്തമാക്കി. ദില്‍ഷന്‍ 62 റണ്‍സ് നേടിയാണ് പുറത്തായത്. ദില്‍ഷനും സംഗക്കാരയും വീണതിനു പിന്നാലെ ചണ്ഡിമാലും എയ്ഞ്ചലോ മാത്യൂസും ചേര്‍ന്ന് ശ്രീലങ്കയെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും പരിക്ക് വില്ലനായി. 24 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയിരുന്നു ചണ്ഡിമാല്‍. ചാണ്ഡിമാല്‍ പുറത്തുപോയതിനു പിന്നാലെ മാത്യൂസും വീണു. പിന്നെ വന്നവര്‍ക്ക് അധികമൊന്നും ചെയ്യാന്‍ കെല്‍പ്പില്ലായിരുന്നു.

ഓസ്‌ട്രേലിയയ്ക്കായി ജയിംസ് ഫോക്ക്‌നര്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ ജോണ്‍സണും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഷെയ്ന്‍ വാട്‌സന് ഒരു വിക്കറ്റ് കിട്ടി.

നേരത്തെ തന്റെ ആദ്യ സെഞ്ച്വറി( 73 പന്തില്‍ 102) കണ്ടെത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെയും അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ക്ലാര്‍ക്കിന്റെയും സ്മിത്തിന്റെയും വാട്‌സന്റെയും ബാറ്റിംഗ് കരുത്തിലാണ് 376 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ഓസ്‌ട്രേലിയ എത്തിയത്. 51 പന്തില്‍ സൈഞ്ച്വറി സെഞ്ച്വറി നേടിക്കൊണ്ട് ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയുടെ ഉടമയായി മാക്‌സ്വെല്‍ മാറിയിരുന്നു. മാക്‌സ്വെല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍