UPDATES

ചരിത്രം തിരുത്തി ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു

അഴിമുഖം പ്രതിനിധി

ദക്ഷിണാഫ്രിക്കക്കെതിരെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് വിജയം. 130 റണ്‍സിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇന്ത്യയുടെ 307ന് മറുപടിയായി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്‌സ് 177 റണ്‍സില്‍ അവസാനിച്ചു. മുമ്പ് മൂന്നു തവണയും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പരാജയത്തിന്റെ കറ ഈയൊരു വിജയത്തോടെ കഴുകിക്കളയാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

മെല്‍ബണിലെ പിച്ചില്‍ 308 റണ്‍സ് എന്ന മികച്ച സ്‌കോറിനെതിരെ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മുഹമ്മദ് ഷമി ഡി കൊക്കിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ആദ്യ പ്രഹരമേല്‍പ്പിച്ചു .അധികം വൈകാതെ അംലയും പുറത്തായി, മോഹിത് ശര്‍മയ്ക്ക് ആയിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ ഡി വില്ലിയെഴ്‌സും(30) ഡുപ്ലെസ്സിയും(55) ചേര്‍ന്ന കൂട്ടുകെട്ട് ഇ്ന്ത്യക്്ക ഭീഷണി ഉയര്‍ത്തിയെങ്കിലും ഡിവില്ലിയേഴ്‌സിന്റെ റണ്‍ ഔട്ട് ദക്ഷിണാഫ്രിക്കയെ തളര്‍ത്തി.സിംബാവെയ്‌ക്കെതിരെയുള്ള മത്സരത്തില്‍ തകര്‍ത്തടിച്ച മില്ലറും റൗണ്‍ ഔട്ടായതോടെ അവരുടെ തകര്‍ച്ച തുടങ്ങി. ഈ രണ്ടു റണ്‍ ഔട്ടുകള്‍ തന്നെയാണ് കളിയിലെ വഴിത്തിരിവായതും. പ്രമികച്ചൊരു സ്‌കോര്‍ ഉള്ളതിന്റെ ആത്മവിശ്വാസത്തോടെ ബൗളര്‍മാരും ഫീല്‍ഡറുമാരും മികച്ച പ്രകടനം കാഴ്ച്ചവച്ചതാണ് ടീം ഇന്ത്യയുടെ ഈ വമ്പന്‍ വിജയത്തിനു കാരണം. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്ന് ഇന്ത്യക്കെതിരെ സംഭവിച്ചത്. ഇന്ത്യക്കായി അശ്വിന്‍ 3 വിക്കറ്റ് വീഴ്ത്തി. മോഹിത് ശര്‍മയും ഷാമിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ശിഖാര്‍ ധവാനാണ് മാന്‍ ഓഫ് ദി മാച്ച്. ചരിത്രവിജയം നേടിയ ടീം ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‌സ്് എടുത്തു. ഇന്ത്യയ്ക്കായി ശിക്കാര്‍ ധവാന്‍(137) സെഞ്ച്വറി നേടി.ധവാനെകൂടാതെ രഹാനെ(79),കോഹ്ലി(46) എന്നിവരും മികച്ച പ്രകടനം നടത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍