UPDATES

കായികം

കോഹ്‌ലിക്കും ധവാനും അര്‍ദ്ധ സെഞ്ച്വറി; ഇന്ത്യ കുതിക്കുന്നു

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ അഡ്‌ലെയ്ഡില്‍ പാകിസ്താനെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും അര്‍ദ്ധ സെഞ്ച്വറി. 54 പന്തുകളില്‍ നിന്ന് 5നാലു ഫോറുകളും ഒരു സിക്‌സറുമടക്കമാണ്അടക്കമാണ് ധവാന്‍ 50 റണ്‍സ് നേടിയത്. അറുപതു പന്തുകളില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്‌ലി തന്റെ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ രോഹിത് ശര്‍മയുടെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ 27 ഓവറില്‍ 139 രണ്‍സ് നേടിയിട്ടുണ്ട്. ധവാന്‍ 62 റണ്‍സും കോഹ്‌ലി 58 റണ്‍സുമായി ക്രീസിലുണ്ട്.

നേരത്തെ ടോസ് നേടിയ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് ബോളര്‍മാര്‍ക്കെതിരെ കരുതലോടെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണ്‍മാര്‍ നിലയുറപ്പിച്ചെന്നു തോന്നിച്ചിടത്താണ് സൊഹൈല്‍ ഖാന്റെ പന്തില്‍ മിസ്ബ ഉള്‍ ഹഖിന് ക്യാച്ച് നല്‍കി രോഹിത് ശര്‍മ മടങ്ങിയത്. തുടര്‍ന്നാണ് ധവാന് കൂട്ടായി കോഹ്‌ലി എത്തിയത്. വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ പരിഭ്രമം കാണിക്കാതെ ഇരുവരും താളത്തിലേക്ക് എത്തുകയായിരുന്നു.

ലോകകപ്പ് നിലനിര്‍ത്താനിറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയായിരുന്നു ശിഖാര്‍ ധവാന്റെ മങ്ങിയ ഫോം. വലിയ വിമര്‍ശനമായിരുന്നു ധവാന് നേരിടേണ്ടി വന്നിരുന്നത്. അതിനുള്ള മറുപടി കൂടിയാണ് ഈ അര്‍ദ്ധ സെഞ്ച്വറി. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനാകാത്ത ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ കൂടാതെയാണ ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍