UPDATES

കായികം

വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി

അഴിമുഖം പ്രതിനിധി

വൈസ് ക്യാപ്റ്റന്‍ വിരാട് വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവില്‍ പാകിസ്താനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നിലയിലാണ്. 119 പന്തില്‍ 7 ഫോറുകള്‍ അടക്കമാണ് കോഹ്‌ലി സെഞ്ച്വറി തികച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയാണ് കോഹ്‌ലിക്ക് കൂട്ട്. 40 പന്തുകളില്‍ 3 സിക്‌സും 1 ഫോറുമടക്കമാണ് റെയ്‌ന അമ്പത് തികച്ചത്. 73 റണ്‍സ് എടുത്ത ശിഖാര്‍ ധവാന്റെയും 15 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പ്കിസ്താന് വേണ്ടി സൊഹൈല്‍ഖാന്‍ ഒരു വിക്കറ്റ് നേടി.

ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടപ്പെട്ടപ്പോള്‍ സമീപകാല ചരിത്രംവെച്ച് ഇന്ത്യ മറ്റൊരു തകര്‍ച്ചയിലേക്ക് വീഴുകയാണോ എന്ന് ആരാധകര്‍ക്ക് ഭയം ഉണ്ടായെങ്കിലും വിമര്‍ശനങ്ങള്‍ക്കും പഴികള്‍ക്കും മറുപടിയെന്നോണം ബാറ്റുവീശിയ ശിഖര്‍ ധവാന്‍ ഇന്ത്യയെ മത്സരത്തിലക്ക് തിരിച്ചു കൊണ്ടുവന്നു. കൂട്ടിന് കോഹ്‌ലി കൂടി എത്തിയത്തോടെ കാര്യങ്ങള്‍ പൂര്‍ണമായി ഇന്ത്യയുടെ വരുതിയിലാായി. ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും നല്‍കാത്ത അഡ്‌ലെയ്ഡിലെ പിച്ചില്‍ പാക് ഫീല്‍ഡര്‍മാരുടെ ശരാശരി പ്രകടം കൂടിയായപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി. എന്നാല്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ധവാന്‍ പക്ഷെ ഇടയില്‍ വീണു. ക്യാപ്റ്റന്‍ മിസ്ബയുടെ ഡയറക്ട് ഹിറ്റിലാണ് ധവാന് പവലിയനിലേക്ക് മടങ്ങേണ്ടി വന്നത്. പകരമെത്തിയ റെയ്‌നയാവട്ടെ താന്‍ മൂലം സ്‌കോറിംഗ് കുറയരുതെന്ന തീരുമാനപ്രകാരമാണ് ബാറ്റ് വീശിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍