UPDATES

കായികം

ദക്ഷിണാഫ്രിക്കയ്ക്ക് 308 റണ്‍സ് വിജയലക്ഷ്യം

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കതെിരെ ഇന്ത്യ എഴു വിക്കറ്റിന് 307 റണ്‍സ് എടുത്തു. സെഞ്ച്വറി നേടിയ ശിഖാര്‍ ധവാന്റെയും അര്‍ദ്ധ സെഞ്ച്വറി നേടിയ രഹാനെയുടെയും 46 റണ്‍സ് എടുത്ത കോഹ് ലിയുടെയും ബാറ്റിംഗ് ആണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്കക്കെതിരെ ഇന്ത്യ 300 റണ്‍സിനപ്പുറം നേടുന്നത് ഇത് ആദ്യമായാണ്. മെല്‍ബണിലെ ഏഴാമത്തെ ഉയര്‍ന്ന സ്‌കോറുമാണ് ഇന്ത്യ ഇന്ന് കണ്ടെത്തിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 ന് അടുത്തെത്തുമെന്നു തോന്നിയിരുന്നു. എന്നാല്‍ രണ്ട് വിക്കറ്റിന് 261 എന്ന നിലയില്‍ നിന്ന് 7 വിക്കറ്റിന് 307 റണ്‍സിലെത്താനെ ഇന്ത്യക്ക് സാധിച്ചുള്ളൂ. അവസാന 7 ഓവറില്‍ വെറും 46 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത് 5 വിക്കറ്റും ഇതിനിടയില്‍ നഷ്ടമായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മോര്‍ക്കല്‍ രണ്ടും സ്‌റ്റെയിന്‍, ഇമ്രാന്‍ താഹിര്‍, പാര്‍ണെല്‍ എന്നിവര്‍ ഓരോവിക്കറ്റും വീഴ്ത്തി.

നേരത്തെ ഒരിന്ത്യന്‍ ബാറ്റ്‌സ്മാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡുമായാണ് ശിഖാര്‍ ധവാന്‍ തന്റെ സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. 146 ബോളില്‍ നിന്ന് 137 റണ്‍സ് നേടിയ ധവാന്റെ ബാറ്റിംഗ് കരുത്താണ് ഇന്ത്യയെ തുണച്ചതും. പാകിസ്താനെതിരെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്ന ധവാന്‍ അതേ ഫോം ആണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും തുടര്‍ന്നത്. ആക്രമണസ്വഭാവം ഉപേക്ഷിച്ച് കരുതലോടെയായിരുന്നു ബാറ്റിംഗ്. എന്നാല്‍ ശിക്ഷിക്കേണ്ട ബോളുകളോടെല്ലാം ഒട്ടും മയം കാണിക്കാനും ധവാന്‍ തയ്യാറായില്ല. 122 പന്തുകളില്‍ ആണ് ധവാന്‍ സെഞ്ച്വറി തികച്ചത്. 16 ബൗണ്ടറികളും 3 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ആ ഇന്നിംഗ്‌സ്. പാര്‍ണറുടെ പന്തില്‍ അംല ക്യാച്ചെടുത്താണ് ധവാന്‍ പുറത്താകുന്നത്. പുറത്താവുന്നതിനു മുമ്പ് രഹാനെ, കോഹ്ലി എന്നിവരോട് ചേര്‍ന്ന് രണ്ടു സെഞ്ച്വറി കൂട്ടുകെട്ടും ധവാന്‍ പടുത്തുയര്‍ത്തിയിരുന്നു. ധവാനു പുറമെ രഹാനെയും തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് കാഴ്ച്ചവച്ചത്. 60 പന്തുകളില്‍ നിന്ന് 79 റണ്‍സുമായാണ് രഹാനെ പുറത്തായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍