UPDATES

കായികം

ലോകകപ്പ് ക്രിക്കറ്റ്; അയര്‍ലന്‍ഡിന് ആവേശജയം

അഴിമുഖം പ്രതിനിധി

ജയവും തോല്‍വിയും മാറി മറിഞ്ഞു നിന്ന ആവേശകരമായ മത്സരത്തില്‍ യുഎഇയെ രണ്ടു വിക്കറ്റിനു തോല്‍പ്പിച്ച് അയര്‍ലന്‍ഡ് ലോകകപ്പിലെ തങ്ങളുടെ രണ്ടാം വിജയം ആഘോഷിച്ചു. ഈ വിജയം അവരുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. നാലു പന്തുകള്‍ ബാക്കി നില്‍ക്കവെയാണ് വിജയലക്ഷ്യമായ 279 റണ്‍സ് അയര്‍ലന്‍ഡ് മറികടന്നത്.ആദ്യമത്സരത്തില്‍ അയര്‍ലന്‍ഡ് വെസ്റ്റിന്‍ഡീസിനെ തകര്‍ത്തിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗാരി വില്‍സന്റെയും(80) കെവിന്‍ ഒബ്രിയാന്റെയും(25 പന്തില്‍ 50) ബാറ്റിംഗ് ആണ് ഒരു ഘട്ടത്തില്‍ തോല്‍വിയെ അഭിമുഖീകരിച്ച ഐറിഷ് ടീമിനെ വിജയത്തിലെത്തിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത യുഎഇയുടെ ഇന്നിങ്ങ്‌സ് 278/9ല്‍ അവസാനിച്ചു. ബാറ്റിംഗ് തകര്‍ച്ചയോടെയായിരുന്നു യുഎഇയുടെ തുടക്കം. 131 റണ്‍സ് എടുത്തപ്പോഴേക്കും യുഎഇയുടെ ആറു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ലോകകപ്പില്‍ യുഎഇയുടെ ആദ്യ സെഞ്ച്വറി നേടിക്കൊണ്ട് ഷൈമാനും(106) അംജദ് അലിയും (45) അംജദ് ജവാദുമാണ് (42) ടീമിനെ കരകയറ്റിയത്. യുഎഇയുടെ മലയാളിതാരം കൃഷ്ണചന്ദ്രന്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി. അയര്‍ലന്‍ഡിനായി സോറന്‍സെന്‍, കുസാക്ക്, സ്റ്റിറിലിംഗ്, ഒബ്‌റിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റെങ്കിലും പൊരുതിയാണ് കീഴടങ്ങിയതെന്ന പെരുമ പോറാവുന്ന തരത്തിലുള്ള പ്രകടനങ്ങളായിരുന്നു യുഎഇ ടീം കാഴ്ച്ചവച്ചത്. പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ മികച്ച പ്രകടനമാണ് യുഎഇ കാഴ്ച്ചവെക്കുന്നത്.1996ല്‍ ആണ് യുഎഇ ഇതിനു മുമ്പ്് ലോകകപ്പ് കളിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍