UPDATES

കായികം

ലോകകപ്പ് ക്രിക്കറ്റ്; ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലാന്‍ഡിന് കൂറ്റന്‍ സ്‌കോര്‍

അഴിമുഖം പ്രതിനിധി

 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ആതിഥേയരായ ന്യൂസിലാന്‍ഡിന്  കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി എതിരാളികളെ ബാറ്റിംഗിനയച്ച ശ്രീലങ്കയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു കൊണ്ട് ന്യൂസിലാന്‍ഡ്‌ നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് അടിച്ചു കൂട്ടി. കളിച്ച ബാറ്റ്‌സമാന്മാരെല്ലാം ടീം സ്‌കോറിന് സംഭാവന നല്‍കിയ ഇന്നിംഗ്‌സില്‍ 75 റണ്‍സെടുത്ത ആന്റേഷ്‌സണാണ് ടോപ് സ്‌കോറര്‍. 

ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് കിവികള്‍ക്ക് നല്‍കിയത്. നായകന്‍ ബ്രണ്ടന്‍ മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്റ്റിലും ചേര്‍ന്ന് ഒരു ഘട്ടത്തില്‍ ഓവറില്‍ എട്ടു റണ്‍സ് എന്ന ശരാശരിയിലാണ് റണ്‍സ് അടിച്ചുകൂട്ടിയത്. 49 പന്തില്‍ 65 റണ്‍സ് നേടി പുറത്തായ ബ്രണ്ടന്‍ മക്കല്ലം ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറിക്ക് ഉടമയായി. 10 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കിവീസ് നായകന്റെ ഇന്നിങ്‌സ്. മക്കല്ലത്തെ പുറത്താക്കിയ ശ്രീലങ്കയുടെ രംഗന ഹെറാത്തിനാണ് ആദ്യ വിക്കറ്റ്. കേന്‍ വില്യംസും അര്‍ധ സെഞ്ചുറി നേടി. 62 പന്തുകള്‍ നേരിട്ട മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വീണു. 65 പന്തില്‍ 57 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 

ശ്രീലങ്കയ്ക്ക് വേണ്ടി ലക്മലും അജാന്ത മെന്‍ഡസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 10 ഓവറില്‍ 84 റണ്‍സ് വഴങ്ങിയ ലസിത് മലിംഗയ്ക്ക് വിക്കറ്റൊന്നും നേടാനായില്ല. 

മറ്റൊരു ആതിഥേയരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം അങ്കം മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതിന് ആരംഭിക്കും. നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യയുടെ പോരാട്ടം നാളെ ദക്ഷിണ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവലില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനുമായാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍