UPDATES

ലോകകപ്പ് ക്രിക്കറ്റ്: ആദ്യ വിജയം ന്യൂസിലാന്റിന്‌

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാന്റ് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയെ 99 റണ്‍സിന് തോല്‍പിച്ചു. വിജയലക്ഷ്യമായ 331 റണ്‍സ് പിന്തുടര്‍ന്ന ലങ്കന്‍ ടീം 46.1 ഓവറില്‍ വെറും 233 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നേരത്തെ ടോസ് നേടിയ സന്ദര്‍ശകര്‍ കീവികളെ ബാറ്റിംഗിന് അയച്ചപ്പോള്‍ അവര്‍ നിര്‍ദ്ദിഷ്ട അമ്പത് ഓവറില്‍ ആറ് വിക്കറ്റിന് 331 റണ്‍സ് നേടിയിരുന്നു. 

വന്‍ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ നിരയില്‍ 65 റണ്‍സ് നേടിയ ഓപ്പണര്‍ തിരിമന്നയ്ക്കും 46 റണ്‍സ് നേടിയ നായകന്‍ ആഞ്ചലോ മാത്യൂസിനും മാത്രമേ പിടിച്ചു നില്‍ക്കാന്‍ സാധിച്ചുള്ളു. 24 റണ്‍സെടുത്ത ദില്‍ഷനും 39 റണ്‍സെടുത്ത മുന്‍നായകന്‍ സംഗകാരയും ഫോമിന്റെ മിന്നലാട്ടങ്ങള്‍ സൂചിപ്പിച്ചെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. മഹേല ജയവര്‍ദ്ധന പൂജ്യത്തിന് പുറത്തായതും ശ്രീലങ്കയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ന്യൂസിലന്റ് ബൗളര്‍മാരെല്ലാം തിളങ്ങിയ ദിനത്തില്‍ ടിം സൗത്തി, മില്‍നെ, വെട്ടോറി, ആന്റേഴ്‌സണ്‍, ബൗള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ന്യൂസിലന്റ് നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സ് അടിച്ചു കൂട്ടി. കളിച്ച ബാറ്റ്‌സമാന്മാരെല്ലാം ടീം സ്‌കോറിന് സംഭാവന നല്‍കിയ ഇന്നിംഗ്‌സില്‍ 75 റണ്‍സെടുത്ത ആന്റേഴ്്‌സണാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് കിവികള്‍ക്ക് നല്‍കിയത്. നായകന്‍ ബ്രണ്ടന്‍ മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്റ്റിലും ചേര്‍ന്ന് ഒരു ഘട്ടത്തില്‍ ഓവറില്‍ എട്ടു റണ്‍സ് എന്ന ശരാശരിയിലാണ് റണ്‍സ് അടിച്ചുകൂട്ടിയത്. 49 പന്തില്‍ 65 റണ്‍സ് നേടി പുറത്തായ ബ്രണ്ടന്‍ മക്കല്ലം ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറിക്ക് ഉടമയായി. 10 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കിവീസ് നായകന്റെ ഇന്നിങ്‌സ്. ആന്റേഴ്‌സണാണ് മാന്‍ ഓഫ് ദ മാച്ച്. 

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ നിശ്ചിത അമ്പത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് നേടി. ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറിയാണ് ഓസീസന് വന്‍ സ്‌കോര്‍ നേടാന്‍ സഹായകമായയത്. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയാണ് ഫിഞ്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 128 പന്തില്‍ മൂന്ന് സിക്‌സറുകളുടെയും 12 ബൗണ്ടറികളുടെയും സഹായത്തോടെ 135 റണ്‍സ് നേടിയ ഫിഞ്ചിന് പിന്നാലെ 66 റണ്‍സ് നേടിയ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ അടിയും ക്യാപ്റ്റന്‍ ബയ്‌ലിയുടെ 55 റണ്‍സും ഓസീസ് സ്‌കോറിന് കുതിപ്പ് നല്‍കി. ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്‍ ഹാട്രിക് നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍