UPDATES

കായികം

വീന്‍ഡീസ് ബോളര്‍മാരെ തല്ലിതകര്‍ത്ത് ഡിവില്ലിയേഴ്‌സ്

അഴിമുഖം പ്രതിനിധി

സിംബാവെയോട് ചെയ്തതിന് വെസ്റ്റിന്‍ഡീസിന് ദക്ഷിണാഫ്രിക്കയുടെ കൈയില്‍ നിന്ന് കിട്ടി. ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടീം സ്‌കോര്‍ പിറന്ന സിഡ്‌നിയിലെ ഗ്രൗണ്ടില്‍ വിന്‍ഡീസ് ബൗളര്‍മാരെ ഡിവില്ലിയേഴ്‌സ് തല്ലിച്ചതച്ചു. ക്യാപ്റ്റന്റെ സെഞ്ച്വറി കരുത്തില്‍ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സ്. 

ഇന്‍ഡ്യയോട് കഴിഞ്ഞ മത്സരത്തില്‍ തോറ്റത്തിന്റെ ക്ഷീണം തീര്‍ക്കും വിധമായിരുന്നു ദക്ഷിണാഫ്രിക്കന്‍ പ്രകടനം. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച സ്‌കോറാണ് ഇന്നവര്‍ നേടിയത്. ഈ ലോകകപ്പിലെ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഉള്ള ഏറ്റവും മികച്ച സ്‌കോറും ഇതാണ് . ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടീം നേടുന ഏറ്റവും വലിയ ടീം ടോട്ടലും ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം.

വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനിത്ത മത്സരമായിരുന്നു ഇന്ന് നടന്നത്. 66 ബോളില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് 162 റണ്‍സ് അടിച്ചുകൂട്ടിയത്. വെറും 52 ബോളിലാണ് അദ്ദേഹം സെഞ്ച്വറി നേടിയത്.. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമതെ വേഗമേറിയ സെഞ്ച്വറിയായിരുന്നു ഇത്. 17 ബൗണ്ടറികളും 8 സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സ്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ ഫീല്‍ഡിംഗന് അയക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ(12) തുടകത്തിലെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ അംലയും ഡുപ്ലെസിസും ചേര്‍ന്ന് 127 റണ്‍സ് അടിച്ചൂകൂട്ടി. എന്നാല്‍ 29ാം ഓവറില്‍ ഇരുവരുടെയും വിക്കറ്റ് ഗെയില്‍ എടുത്തതോടെ കളിയുടെ ഗതി മാറും എന്ന് വിച്ചരിച്ചു. വിന്‍ഡീസ് പ്രതീക്ഷകള്‍ ഡിവില്ലിയേഴ്‌സ് തെറ്റിച്ചു. ഡിവില്ലിയേഴ്‌സും റാസൗവും ഒത്തുചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 134 റണ്‍സാണ് ടീം സ്‌കോറില്‍ ചേര്‍ത്തത് .
വിന്‍ഡീസിന് വേണ്ടി ക്രിസ് ഗെയിലും ആന്ദ്രെ റസ്സലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗ് ഇറങ്ങിയ വിന്‍ഡീസിന്റെ നില പരുങ്ങലിലാണ്. അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ക്രിസ് ഗെയില്‍ മൂന്ന് റണ്‍സ് എടുത്തു പുറത്ത് ആയപ്പോള്‍, മര്‍ലോണ്‍ സാമുവല്‍സ് പൂജ്യത്തിനു ഔട്ട് ആയി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്റ്റെയിനും അബോട്ടും ഓരോ വിക്കറ്റ് വീതം വിഴ്ത്തി .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍