UPDATES

സാംബ- 2014

ഹോളണ്ടിനോട് ചിലത് ചോദിക്കാനുണ്ട്

Avatar

ടീം അഴിമുഖം

കഴിഞ്ഞ എട്ട് പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്തിലെ ഏറ്റവും നല്ല ഫുട്ബോള്‍ കളിച്ചത് ബ്രസീലും അര്‍ജന്റീനയുമല്ല. അത് സ്‌പെയ്‌നും പോര്‍ച്ചുഗലുമായിരുന്നു. രണ്ട് സമവാക്യങ്ങള്‍ ആദ്യമേ കൊഴിഞ്ഞ ഒരു ലോകകപ്പാണിത്. സ്പാനിഷ് സ്വപ്‌നങ്ങള്‍ക്കും ടിക്കി ടാക്ക എന്ന മനോഹര പന്തടക്കത്തിനും പന്തുകളിയിലെ ഒരു തലമുറയ്ക്കും വിരാമമിട്ടത് നിങ്ങളാണ്.

യൂസേബുവിന്റെ നാട്ടുകാരാണ് നിങ്ങള്‍. റൂഡ് ഗുള്ളിറ്റും ഫ്രാങ്കോ വാന്‍ബാസ്റ്റിയനും ഫ്രാങ്ക് റൈക്കാഡും നിങ്ങളുടെ സ്വപ്‌നങ്ങളെ ചുമലേറ്റിയിരുന്നു ഒരു കാലത്ത്. പക്ഷെ ഒരു സ്വപ്‌നത്തിന്റെ അന്തകരാകുമ്പോള്‍ മറ്റൊരു സ്വപ്‌നം ഞങ്ങള്‍ക്ക് തരാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അത് ഡച്ചുകാര്‍ക്ക് മാത്രമല്ല. ലോകത്തെ പന്തുകളിയിലേക്ക് ചുരുക്കുന്ന ലക്ഷക്കണക്കിന് പതിതര്‍ക്കുള്ളതാണ്. ചിലി നിങ്ങളെ തോല്‍പ്പിക്കും എന്ന് തോന്നി. നിങ്ങള്‍ കളിക്കുന്നില്ല എന്നും. ഒന്നാം പകുതി നിങ്ങളെ കാഴ്ചക്കാരാക്കി. പക്ഷെ ഞങ്ങളുടെ പ്രതീക്ഷ അറ്റു പോകുന്നില്ല. ഒരു കളിയിലെ രണ്ടേ രണ്ട് സന്ദര്‍ഭങ്ങള്‍ മതി നിങ്ങളുടെ പ്രതിഭ തെളിയിക്കാന്‍ എന്ന അഹങ്കാരം. അതില്‍ നിന്നും ഉരുത്തിരിയുന്ന ലാഘവത്വം. വാന്‍പേഴ്‌സി ഇല്ലെങ്കിലും കഴിവ് തെളിയിക്കുന്ന വൈദഗ്ധ്യം. ഇനി ലോകം നിങ്ങളുടെ ചലനങ്ങള്‍ക്കായി കാതോര്‍ക്കും. നല്ല പന്തടക്കം, നല്ല കളി, നല്ല ഗോളുകള്‍…അതേ ലോകം നിങ്ങളോട് ചോദിക്കും…പകരം വയ്ക്കാനില്ലാത്ത വിധം…

ഒടുവില്‍ ഈ ബ്രസീലിയന്‍ ടീം നിങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. ആദ്യ പകുതിയില്‍ ചടുലമായി കളിച്ച എ ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബലമായ കാമറൂണിന് മുന്നില്‍ പതുങ്ങിയ ആതിഥേയരെ അല്ല രണ്ടാം പകുതിയില്‍ കണ്ടത്. കളിയുടെ ഒഴുക്കിനെതിരെ കാമറൂണ്‍ പ്രതിരോധ പിഴവ് മുതലെടുത്ത് ഓസ്‌കര്‍ നല്‍കിയ പാസില്‍ നെയ്മര്‍ 16-ആം മിനിട്ടില്‍ ഗോള്‍ നേടുമ്പോഴും ബ്രസീല്‍ മുന്നേറ്റങ്ങള്‍ക്ക് ആധികാരികത ഉണ്ടായിരുന്നില്ല. 26-ആം മിനിട്ടില്‍ തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയ കാമറൂണ്‍ താരം മാറ്റിപിന്റെ ഗോളില്‍ സമനില വഴങ്ങുമ്പോഴും ചാമ്പ്യന്മാരുടെ കളിയായിരുന്നില്ല ബ്രസീലിന്റേത്. ഒത്തിരി സംശയങ്ങള്‍ ബാക്കിയാക്കുന്ന ശൈലിയായിരുന്നു അവരുടേത്.

ഒത്തിണക്കമില്ലായ്മ, മധ്യനിരയില്‍ കളിക്കാരേ ഇല്ല എന്ന തോന്നല്‍, വിംഗുകളില്‍ കൂടിയുള്ള ദീര്‍ഘ പാസുകള്‍ എന്ന അവര്‍ക്ക് തീരെ ചേരാത്ത കളി. ഈ ടീം എവിടം വരെ എന്ന സന്ദേഹം നിലനില്‍ക്കെ പ്രതിഭയുടെ മുഴുവന്‍ ചാരുതയുമായി 35-ആം മിനിട്ടില്‍ നെയ്മര്‍ തന്റെ രണ്ടാമത്തെ ഗോളും ബ്രസീലിന് ലീഡും സമ്മാനിച്ചു. പക്ഷെ ടീമെന്ന നിലയില്‍ ഇവര്‍ ഒരുപാട് മുന്നോട്ട് പോകില്ല എന്ന തോന്നലില്‍ തന്നെയാണ് അവര്‍ ഒന്നാം പകുതി അവസാനിപ്പിച്ചത്. 40-ആം മിനിട്ടില്‍ ഹള്‍ക്കിന്റെ ഒന്നാംതരം ഒരു ഷോട്ട് മാത്രമായിരുന്നു നെയ്മറിനപ്പുറം ബ്രസീല്‍ എന്ന് തോന്നിച്ച നിമിഷം.

പക്ഷെ രണ്ടാം പകുതി അവര്‍ തിരിച്ചടിക്കുന്നതിന്റെയും ടീമായി ഒത്തിണങ്ങുന്നതിന്റേയും എല്ലാ ലക്ഷണങ്ങളും കാണിച്ചു. 49-ആം മിനിട്ടില്‍ തന്നെ ഫ്രെഡ് ഗോള്‍ നേടി. ലക്ഷണമൊത്ത ഒത്തിണക്കത്തിന്റെ ഫലം. കളി പുരോഗമിക്കും തോറും കൂടുതല്‍ കൂടുതല്‍ കരുത്തരാകുന്ന ബ്രസീലിനെയാണ് പിന്നെ കണ്ടത്. 85-ആം മിനിട്ടില്‍ ഫെര്‍ണാണ്ടിന്യോയും ഗോള്‍ നേടിയതോടെ ഒരു കാര്യം ഉറപ്പായി. ഈ ബ്രസീലിനെ ഇനി മറ്റുള്ളവര്‍ പേടിക്കേണ്ടി വരും.

സാംബ-2014

മുദ്രാവാക്യങ്ങളിലെ ഉഷാര്‍ കളിയില്‍ കാണുമോ?

നെയ്മറുണ്ട്; പക്ഷേ എന്‍റെ പ്രതീക്ഷ ഓസ്കാറിലാണ്- എന്‍ പി പ്രദീപ് എഴുതുന്നു

കളി ഒക്കോവയോട് വേണ്ട, അത് ബ്രസീല്‍ ആയാലും

പട പേടിച്ച പറങ്കികളും മുള്ളറുടെ ഹാട്രിക്കും

പന്തിപ്പോള്‍ നെയ്മറുടെ കാലുകളിലാണ്; സമ്മര്‍ദവും

ക്രോയേഷ്യയെ 3-1ന് തോല്‍പ്പിച്ച് മെക്‌സിക്കോയും ഗ്രൂപ്പില്‍ നിന്നും ബ്രസീലിനോടൊപ്പം രണ്ടാം റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പില്‍ ഒന്നാമതായ ബ്രസീലിന് ചിലിയും രണ്ടാമതായ മെക്‌സിക്കോയ്ക്ക് ഹോളണ്ടുമാണ് പ്രീക്വാട്ടറിലെ എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍