UPDATES

സാംബ- 2014

ഒറിഗിയുടെ ഗോള്‍: കറുത്തവന്‍റെ മധുര പ്രതികാരം

Avatar

ടീം അഴിമുഖം

ബല്‍ജിയത്തിന്റെ ഓരോ വിജയവും നിങ്ങളോട് ഒരൊറ്റ കഥയേ പറയുന്നുള്ളു. അത് ക്രിസ്ത്യന്‍ ബെന്റൂക്കയെ കുറിച്ചാണ്. ബല്‍ജിയത്തിന് ഈ ലോകകപ്പ് ജയിക്കാനുള്ള എല്ലാ ശേഷിയും ഉണ്ട്. ഒന്നൊഴിച്ച്. ഒരു കറുത്തവന്റെ കറതീര്‍ന്ന ഫിനിഷ്. ബ്രസൂക്ക എതിരാളിയുടെ വലയില്‍ എത്തണമെങ്കില്‍ അത് അത്യന്താപേക്ഷിതമാണ്.

വെളുപ്പും കറുപ്പും തമ്മില്‍ പോരടിക്കുന്ന ബല്‍ജിയത്തില്‍ നിന്നും ഇങ്ങനെ ഒരു ടീം. പന്തടക്കത്തില്‍, വേഗതയില്‍, പ്രതിരോധത്തില്‍ എല്ലാം അവര്‍ മുന്നില്‍ തന്നെയാണ്. പക്ഷെ കളിച്ചുവരുന്ന പന്ത് വലയില്‍ എത്തിക്കുക എന്ന നിര്‍ണായക നിമിഷത്തില്‍ മാത്രം അവര്‍ ബെന്റൂക്കയെ കുറിച്ച് ഓര്‍ക്കണം. കാരണം ബല്‍ജിയത്തില്‍ ഇപ്പോഴും വെള്ളക്കാര്‍ കറുത്തവരെ പുറത്താക്കാനുള്ള എന്തോ ഗൂഢ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുകയാണ്. വിധി അതുകൊണ്ടാവാം ബെന്‍റൂക്കയ്ക്ക് പകരം എത്തിയ ഒറിഗി എന്ന പത്തൊമ്പതുകാരനെ കൊണ്ട് ഗോളടിപ്പിച്ച് ബല്‍ജിയത്തിന് വീണ്ടും വിജയം സമ്മാനിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് അയാള്‍. ക്രിസ്ത്യന്‍ ബെന്റൂക്ക പ്രാര്‍ത്ഥിക്കുന്നുണ്ട്. തന്റെ സമൂഹവും രാജ്യവും ജയിക്കണമെന്ന്.

88-ആം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്നും സുന്ദരമായി മുന്നേറിയ ഏഡന്‍ ഹസാര്‍ഡ് നല്‍കിയ പാസില്‍നിന്നായിരുന്നു ബല്‍ജിയം തങ്ങളുടെ ഗോള്‍ കണ്ടെത്തിയത്. അള്‍ജീരിയയോട് കളിച്ചതിനെക്കാള്‍ ഒത്തിണക്കം ബല്‍ജിയം റഷ്യക്കെതിരെ കാണിച്ചു. ആദ്യപകുതിയില്‍ കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്നതും ബല്‍ജിയമായിരുന്നു. പക്ഷേ, കഴിഞ്ഞ മത്സരത്തിലെന്നപോലെ റൊമേലു ലുകാകു മുന്നേറ്റത്തില്‍ പരാജയമായി. മധ്യനിരയില്‍ കളി നെയ്ത കെവിന്‍ ഡി ബ്രുയ്‌നായിരുന്നു ഇക്കുറിയും ബല്‍ജിയന്‍ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പ്രതിരോധത്തില്‍ വിന്‍സന്റ് കൊമ്പനിയും ഡാനിയേല്‍ വാന്‍ബുയ്റ്റനും റഷ്യക്ക് മുന്നേറാനുള്ള അവസരം കൊടുത്തതുമില്ല. മികച്ച ഗോളവസരങ്ങള്‍ റഷ്യയ്ക്ക് മുന്നില്‍ തുറന്ന കിട്ടിയെങ്കിലും അവരുടെ കൂടെമറ്റൊരു ഒരു അര്‍ഷാവിന്‍ ഇല്ല എന്നത് വ്യക്തമായിരുന്നു.

സാംബ-2014

ചരിത്രത്തെ കീറിമുറിച്ച 20 ഗോളുകള്‍
റൊണാള്‍ഡോവിനെപ്പോലെ നഗ്നനാവാന്‍ മെസ്സിക്കാവുമോ?
ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു
ലോകം സാവോപോളോയിലേക്ക്- ലോകകപ്പിന് അഴിമുഖവും
ഇരട്ടപ്പോരാട്ടത്തിന് നടുവില്‍ ബ്രസീല്‍ – ഇന്ത്യന്‍ താരം എന്‍.പി പ്രദീപ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍