UPDATES

സാംബ- 2014

ഇരട്ടപ്പോരാട്ടത്തിന് നടുവില്‍ ബ്രസീല്‍ – ഇന്ത്യന്‍ താരം എന്‍.പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഉത്ഘാടന മത്സരം ബ്രസീലിന് കടുത്തതായിരിക്കും. പ്രധാന കാരണം സ്വന്തം ഗ്രൌണ്ടില്‍ കളിക്കുന്നു എന്നത് തന്നെ. അതിന്‍റെ സമ്മര്‍ദ്ദം തീര്‍ച്ചയായും ബ്രസീലിനുണ്ടാവും. കൂടാതെ ക്രൊയേഷ്യ മുന്‍പ് സെമി ഫൈനലില്‍ എത്തിയ ടീമാണ്. ലോകോത്തര കളിക്കാര്‍ ആ ടീമിലുണ്ട്. 2006ല്‍ കക്കയുടെ ബൂട്ടില്‍ നിന്നുതിര്‍ന്ന ഒരു ഗോളിനാണ് ബ്രസീല്‍ ക്രൊയേഷ്യയോട് ജയിച്ചത്. അതിനു ശേഷം രണ്ട് ടീമും നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. ബ്രസീല്‍ പൂര്‍ണ്ണമായും പുതിയ ടീമാണെങ്കില്‍ ക്യാപ്റ്റന്‍ ഡാരിയോ സര്‍നയും സ്ട്രൈക്കര്‍ ഇവിക ഒലിച്ചും ക്രൊയേഷ്യയുടെ 2006ലെ ടീമിലുണ്ടായിരുന്ന കളിക്കാരാണ്.

കോണ്‍ഫെഡെറേഷന്‍ കപ്പ് നേടിയ ബ്രസീല്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരി തയ്യാറാവുമെന്ന് തോന്നുന്നില്ല. ഫ്രെഡ്, നെയ്മര്‍, ഹല്‍ക്ക് എന്നീ മികച്ച കളിക്കാരായിരിക്കും മുന്നേറ്റ നിരയില്‍. പ്ലേമേക്കാറായി ഓസ്കറിന്‍റെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. ക്രൊയേഷ്യയെ സംബന്ധിച്ചിടത്തോളം ലൂക്ക മോഡ്രിച്ചും റാക്കിട്ടിച്ചുമാണ് പ്രതീക്ഷ. പരിചയ സമ്പന്നനായ ഗോള്‍ക്കീപ്പര്‍ പ്ലറ്റിക്കൊസയാണ് മറ്റൊരു കരുത്ത്.

വളരെ മികച്ച അനുഭവ സമ്പത്തുള്ള കളിക്കാരാണ് എല്ലാ ടീമിലും ഉള്ളത് എന്നതാണ് ഈ ലോകക്കപ്പിന്‍റെ പ്രത്യേകത. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ജര്‍മ്മന്‍ ലീഗ് തുടങ്ങി നിരവധി ചാംപ്യന്‍ഷിപ്പുകളില്‍ പ്രതിഭ തെളിയിച്ചവരാണ് എല്ലാ കളിക്കാരും. ആഫ്രിക്കയില്‍ നിന്നുള്ള ഐവറി കോസ്റ്റായലും ഘാനയായയാലും എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട ടീമുകളാണ്.

ലാറ്റിന്‍ അമേരിക്കയില്‍ ചെന്നു കളിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പ്രത്യേകിച്ചും അവിടത്തെ കാലാവസ്ഥ മറ്റ് രാജ്യങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. 

ആദ്യത്തെ കളി ജയിക്കുക എന്നത് ഏത് ടീമിന്‍റെയും ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ അത്യാവശ്യമാണ്.ഏറെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയില്‍ നിന്നാണ് ബ്രസീലില്‍ ലോകകപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ബ്രസീലിന് ഈ കളി ജയിച്ചേ പറ്റൂ. അതുകൊണ്ടു തന്നെയാണ് ബ്രസീല്‍-ക്രോയേഷ്യാ മത്സരം ആവേശകരമാവുന്നതും.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍