UPDATES

സാംബ- 2014

ഇത് ഫൈനലിന് മുന്‍പുള്ള ഫൈനല്‍-എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ് 

ഇന്നത്തെ കളിയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്പെയിനും ഹോളണ്ടും തമ്മിലുള്ള കളിയാണ്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് രണ്ട് ടീമുകളും. അതുകൊണ്ട് തന്നെ നല്ലൊരു പോരാട്ടം കാണികള്‍ക്ക് പ്രതീക്ഷിക്കാം.

ആരെയും പരുക്കുകള്‍ അലട്ടുന്നില്ല എന്നത് സ്പെയിനിനെ സംബന്ധിച്ചിടത്തോളം ഒരു പ്ലസ് പോയിന്‍റാണ്. ഹോളണ്ടിനാണെങ്കില്‍ റൈറ്റ് വിംഗ് ബാക്കുകളായ വാന്‍ ഡേ വാള്‍ടും വാന്‍ ഡേ വീലും ടീമിലില്ല എന്നത് വലിയ നഷ്ടം തന്നെയാണ്.

ഒരേ ശൈലിയില്‍ കളിക്കുന്ന ടീമുകളാണ് രണ്ട് പേരും. ഇതില്‍ മുന്‍ തൂക്കം സ്പെയിനിന് തന്നെയാണ്. സ്പെയിനിന്‍റെ സ്ട്രൈക്കേര്‍സായ കോസ്റ്റയും ഡേവിഡ് വിയ്യയും ടോറസും നല്ല ഫോമിലാണ്. പ്രതിരോധ നിരയില്‍ ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായ റാമോസ് ഉണ്ട് എന്നതാണ് സ്പെയിനിന്‍റെ ഏറ്റവും വലിയ ശക്തി. ഡിഫെന്‍സീവ് മിഡ്ഫീല്‍ഡില്‍ സാബി അലോണ്‍സോ എടുത്തുപറയേണ്ട സാന്നിധ്യമാണ്. ഇനിയെസ്റ്റ, സാവി, ഫാബ്രിക്കസ്- കളിയെ നിയന്ത്രിക്കുന്നത് ഇവരായിരികും. 4-5-1 പ്ലാനിലായിരിക്കും കോച്ച് വിസാന്‍റ ഡെല്‍ബോക്സ് തന്ത്രങ്ങള്‍ മെനയുക.  

ഹോളണ്ടിനാണെങ്കില്‍ സ്നൈഡര്‍, വാന്‍പേഴ്സി,  ആര്യന്‍ റോബന്‍ തുടങ്ങി പ്രമുഖ കളിക്കാരുടെ നിര തന്നെയുണ്ട് ഹോളണ്ട് ടീമില്‍. കൂടാതെ പുതുമുഖങ്ങളുടെ സാന്നിധ്യവും. ടോട്ടല്‍ ഫുട്ബോള്‍ കളിക്കുന്നവരാണ് ഹോളണ്ട്. കയ്യില്‍ പന്ത് കിട്ടിക്കഴിഞ്ഞാല്‍ ഗ്രൌണ്ടിനകത്തേക്ക് കയറി കളിയ്ക്കാന്‍ ശ്രമിക്കുന്ന കളിക്കാരനാണ് റോബന്‍.  അത് പലപ്പോഴും ബോക്സ് വരെ  എത്താറുണ്ട്. പരിക്ക് മാറി എത്തിയിട്ടുള്ള വാന്‍പേഴ്സിക്ക് അര്‍ദ്ധ അവസരങ്ങള്‍ പോലും മുതലാക്കുന്നതില്‍ നല്ല മിടുക്കുണ്ട്. സ്പെയിനിന്‍റെ പ്രതിരോധത്തിന് ഏറ്റവും ഭീഷണിയാവുക വാന്‍പേഴ്സിയായിരിക്കും.

നേരിയ മുന്‍തൂക്കം സ്പെയിനിനാണെങ്കിലും ഫൈനലിന് മുന്‍പുള്ള ഫൈനലെന്ന നിലയില്‍ തുല്യ ശക്തികളുടെ പോരാട്ടമായിരിക്കും സ്പെയിന്‍-ഹോളണ്ട് മത്സരം.

(ഇന്ത്യന്‍ ടീമിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാള്‍. എസ് ബി ടിയിലൂടെ പ്രൊഫെഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച പ്രദീപ് 2005ല്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചു. 2007ലും 2009ലും നെഹ്റു കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി.  നെഹ്റു കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണായിരുന്നു പ്രദീപ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍