UPDATES

സാംബ- 2014

ഗോള്‍ മറന്ന് റൊണാള്‍ഡോ; ജയം മറന്ന് പോര്‍ച്ചുഗലും- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

സ്‌പെയിന്‍ പോയി, ഇറ്റലി പോയി, ഇംഗ്ലണ്ടും- ഇനി പോര്‍ച്ചുഗല്‍ കൂടി? ലാറ്റിന്‍ അമേരിക്കന്‍ മണ്ണില്‍ നിന്ന് യൂറോപ്യന്‍ ടീമുകള്‍ കൂട്ടത്തോടെ മടങ്ങുകയോ? ആ ദുര്‍വിധിയില്‍ നിന്ന് പറങ്കിപ്പട രക്ഷപ്പെടുമോ എന്ന് ഇന്നറിയാം. ഘാന- പോര്‍ച്ചുഗല്‍ മത്സരത്തിന്റെ വിധിയെന്താകും? ഒന്നാം റൗണ്ടില്‍ തന്നെ യൂറോപ്യന്‍ കൊമ്പന്‍മാര്‍ക്ക് ശവപറമ്പ് ഒരുക്കിയെന്ന ചീത്തപ്പേരില്‍ നിന്ന് ബ്രസീലിനെ പോര്‍ച്ചുഗല്‍ രക്ഷിക്കുമോ? 

യുഎസ്എയുട മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് പോര്‍ച്ചുഗല്‍ രക്ഷപ്പെട്ടത്. ആ സമനില ഉണ്ടായിരുന്നില്ലെങ്കില്‍ റൊണാള്‍ഡോയുടേയും കൂട്ടരുടേയും സമനില തെറ്റുമായിരുന്നു. ഏറെ ആരാധകരുള്ള ഒരു ടീമാണ് പോര്‍ച്ചുഗല്‍. നിര്‍ഭാഗ്യമെന്നു പറയട്ടെ, ആരാധക പ്രതീക്ഷകളോടു ഒരു തരത്തിലും നീതി ചെയ്യാന്‍ ഈ പോര്‍ച്ചുഗലിന് ആയിട്ടില്ല. അവര്‍ തോറ്റും സമനിലകൊണ്ടും ആരാകരെ സങ്കടപ്പെടുത്തുകയാണ്. ഇന്നും തണുപ്പന്‍ കളിയുമായാണ് ഇറങ്ങുന്നതെങ്കില്‍ ഇന്നത്തോടെ എല്ലാം നിര്‍ത്താം. ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍താരം ഗ്രൗണ്ടില്‍ നിസ്സഹായനായിപ്പോകുന്നു എന്നതു തന്നെയാണ് പോര്‍ച്ചൂഗീസ് ടീമിന്റെ ആവലാതി. റൊണാള്‍ഡോ ഉദിച്ചുയരാതെ ആ ടീമിന് മേല്‍ വിജയത്തിന്റെ വെളിച്ചും പരക്കില്ല. റൊണാള്‍ഡോ പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്ന് വ്യക്തം. എങ്കിലും ഇന്നത്തെ ജീവന്മരണപോരാട്ടത്തില്‍ ക്രിസ്ത്യാനോ ഇറങ്ങും. പക്ഷെ എങ്ങിനെ കളിക്കും എന്നതാണ് പ്രധാനം. ഒരു ലോകഫുട്‌ബോളറുടെ നിലവാരം അയാളില്‍ നിന്ന് ഇന്നെങ്കിലും ഉണ്ടായേപറ്റൂ.ക്രിസ്ത്യാനോയെ മാറ്റി നിര്‍ത്തിയാല്‍ നാനി, അല്‍മെയ്ഡ, കോണ്‍ട്രാവോ, വരേല എന്നീ പ്രമുഖതാരങ്ങളും പോര്‍ച്ചുഗീസ് നിരയുടെ പ്രതീക്ഷകളാണ്. യുഎസ്എയുമായുള്ള മത്സരത്തില്‍ നാനി നന്നായി കളിച്ചു.മറ്റുള്ളവരും മോശമാക്കുന്നില്ലെങ്കിലും ഗോളടിക്കാന്‍ ആളെ കിട്ടുന്നില്ല. പ്രതിരോധത്തിലും വിള്ളലുകള്‍ കുറവല്ല. 

മറുവശത്ത് ഘാന വലിയ ആത്മവിശ്വാസത്തിലാണ്. ജര്‍മ്മനിയെ സമനിലയില്‍ പിടിച്ചുകെട്ടിയാണ് അവര്‍ വരുന്നത്. ഇന്ന് ജയിക്കാനായാല്‍ അവര്‍ക്ക് പ്രി-ക്വാര്‍ട്ടില്‍ കടക്കാനുള്ള സാധ്യതതെളിയും. ഇന്നത്തെ അവസ്ഥയില്‍ പോര്‍ച്ചുഗല്‍ ടീം അവര്‍ക്ക് കീഴടക്കാന്‍ അത്രവലിയ പ്രയാസമുള്ള ടീമൊന്നുമല്ല. കരുത്തരായ ജര്‍മ്മനിക്കെതിരേ രണ്ടുഗോള്‍ അടിച്ചു, അവരെ സമനിലയില്‍ കരുക്കി എന്നത് ചെറിയകാര്യമല്ല. 

ജി ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ജര്‍മ്മനിയും യുഎസ്എയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഈ കളിയും രണ്ടു ടീമുകള്‍ക്കും നിര്‍ണായകമാണ്. ജര്‍മ്മനിക്ക് ഒരു സമനില കൊണ്ട് പ്രി-ക്വാര്‍ട്ടറിലെത്താം. സമനില മതി എന്നു കരുതി കളിക്കുന്നത് അപകടമാണ്. ഇറ്റലിയുടെ അവസ്ഥയാണ് അതിനുദാഹരണം. ആക്രമിച്ചു കളിക്കുക തന്നെയാണ് വേണ്ടത്. ഈ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് ജര്‍മ്മനി. ആദ്യ മത്സരത്തില്‍ അവര്‍ പോര്‍ച്ചുഗലിനെ തകര്‍ത്തുകൊണ്ട് ആ സാധ്യത അവര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഘാനയ്‌ക്കെതിരെ അവര്‍ക്ക് ചില പാളിച്ചകള്‍ പറ്റി. മുള്ളര്‍ തന്നെയായിരിക്കും ജര്‍മ്മനിയുടെ കരുത്ത്. വ്യക്തിഗതമായി തിരിച്ചാല്‍ ലോക നിലവാരമുള്ള ഒരുപിടി കളിക്കാരുള്ള ടീമാണ് ജര്‍മ്മനി. ടോണി ക്രോസ്, ഷെന്‌സ്ഗര്‍ എന്നിവരൊക്കെ മികച്ച കളിപുറത്തെടുത്താല്‍ ജര്‍മ്മനിയെ പിടിച്ചാല്‍ കിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഇറങ്ങി വെറ്ററന്‍ താരം ക്ലോസെ ഗോളടിച്ചു. ഇന്ന് കളിച്ചാലും ക്ലോസെ രണ്ടാം പകുതിയിലെ ഇറങ്ങാന്‍ സാധ്യതയുള്ളൂ.

ജര്‍മ്മനിക്ക് സാധ്യത കാണുന്നുണ്ടെങ്കിലും യുഎസ്എ കരുത്തരാണ്. ഘാനയെ തോല്‍പ്പിച്ചിട്ടുള്ള അവര്‍ക്ക് ഇന്ന് ജര്‍മ്മനിയെ തോല്‍പ്പിക്കാനായാല്‍ പോര്‍ച്ചുഗല്ലിന്റെയും ഘാനയുടേയും മോഹങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് പ്രി ക്വാര്‍ട്ടറിലെത്താം. എന്തായാലും ജി ഗ്രൂപ്പ് ആണ് ഇപ്പോള്‍ യഥാര്‍ത്ഥ മരണഗ്രൂപ്പായിരിക്കുന്നത്. ആരും സെയ്ഫല്ല, എല്ലാവര്‍ക്കും സാധ്യതകളുണ്ട് എന്ന സ്ഥിതി. ആ സാധ്യതകള്‍ ആരൊക്കെ മുതലെടുക്കുന്നുവോ അവരുടെ കളികള്‍ നമുക്ക് തുടര്‍ന്നങ്ങോട്ട് കാണാം.

സാംബ-2014

ഇംഗ്ലണ്ട് ഇനിയും തോല്‍ക്കട്ടെ; രാജ്യം രക്ഷപ്പെടും
ലോകകപ്പില്‍ ഇന്ന് കൊമ്പനാനകളും കുഞ്ഞുറുമ്പുകളും- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു
മുടന്തിയോടുന്ന പോര്‍ച്ചുഗല്‍; കറുത്ത കുതിരയായ ബെല്‍ജിയം: ഇന്ന് കളി കൊഴുക്കും – ഇന്ത്യന്‍ താരം എന്‍.പി പ്രദീപ് എഴുതുന്നു
ഒറിഗിയുടെ ഗോള്‍: കറുത്തവന്‍റെ മധുര പ്രതികാരം
ജയിച്ച് നില്‍ക്കുന്നവരുടെ കളി; മാനം കാക്കാനുള്ളവരുടെയും- എന്‍.പി പ്രദീപ് എഴുതുന്നു

ഗ്രൂപ്പ് എച്ചിലെ മത്സരങ്ങളാണ് ഇനി. ബല്‍ജിയം-കൊറിയ മത്സരമാണ് ആദ്യം. ബല്‍ജിയം സെക്കന്‍ഡ് റൗണ്ട് ഉറപ്പിച്ചിരിക്കുന്നു. ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളെന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണം അവര്‍ ആസ്വദിക്കുന്നുണ്ടെന്ന് ബല്‍ജിയത്തിന്റെ കളി കാണുമ്പോള്‍ അറിയാം. കൊറിയയ്ക്ക് ഒരു സമനില മാത്രമാണ് ഉള്ളത്. കഴിഞ്ഞ കളിയില്‍ അള്‍ജീരിയയോട് സാമാന്യം നല്ല രീതിയില്‍ തോല്‍ക്കുകയും ചെയ്തു. ബല്‍ജിയത്തെ തോല്‍പ്പിച്ചാല്‍ എവിടെയെങ്കിലുമൊക്കെ ഒരു ചാന്‍സ് കാണാമെന്നുമാത്രം. ഈ ഗ്രൂപ്പിലെ തന്നെ റഷ്യ- അള്‍ജീരിയ മത്സരം മരണക്കളിയാണ്. അള്‍ജീരിയയ്ക്ക് സമനില കിട്ടിയാല്‍ രണ്ടാം സ്ഥാനക്കാരായി പ്രി-ക്വാര്‍ട്ടറിലെത്താം. റഷ്യക്ക് ജയിക്കണം. ഞാന്‍ ഈ കളിയില്‍ അല്‍പം മുന്‍തൂക്കം കാണുന്നത് അള്‍ജീരിയയ്ക്കാണ്. ആസൂത്രിതമായ കളിയാണ് അവര്‍ കാഴ്ച്ചവയ്ക്കുന്നത്. റഷ്യയെക്കാള്‍ നന്നായി അവര്‍ കളിക്കുന്നുണ്ട്. പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാത്ത ടീമാണ് റഷ്യ. എല്ലാ ദിവസവും ഒരുപോലെയല്ലല്ലോ! അതും ഫുട്‌ബോളില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍